ലണ്ടൻ: ചെറിയ കുട്ടികളായിരിക്കുമ്പോള്‍ നമുക്ക് പല ആഗ്രഹങ്ങളും കാണും. ഭാവിയില്‍ എന്തായിത്തീരണം എന്ന് ചോദിക്കുമ്പോള്‍ ഡോക്ടറെന്നോ എഞ്ചിനീയറെന്നോ അധ്യാപകരെന്നോ ഒക്കെ പറഞ്ഞുകാണും.
എന്നാല്‍, ആ ആഗ്രഹം പിന്നീട് മാറിയേക്കാം. ചിലപ്പോള്‍ അതൊന്നുമായിരിക്കില്ല പില്ക്കാലത്ത് നമ്മളായിത്തീരുക. എന്തായാലും, അങ്ങനെ സ്വപ്നം കണ്ട ജീവിതം ജീവിക്കാൻ വ്യാജഡോക്ടറായി വേഷമിട്ട ഒരു യുവതി ലണ്ടനില്‍ അറസ്റ്റിലായി.വെസ്റ്റ് ലണ്ടനിലെ താമസക്കാരിയാണ് 19 വയസ്സുകാരിയായ ക്ര്യൂണ സഡ്രാഫ്കോവ. കുട്ടിക്കാലം മുതല്‍ തന്നെ ഡോക്ടറാകണമെന്നായിരുന്നു അവളുടെ സ്വപ്നം. എന്നാല്‍, കുടിയേറ്റക്കാരി കൂടിയായ ക്ര്യൂണ അതിന് വേണ്ടി പഠിക്കുകയോ മെഡിക്കല്‍ സ്കൂളില്‍ പോവുകയോ ഒന്നും തന്നെ ചെയ്തിരുന്നില്ല.
പകരം അവള് ഒരു ഡോക്ടറെപ്പോലെ വസ്ത്രം ധരിച്ച് ഒരു ഹോസ്പിറ്റലിലേക്ക് ചെല്ലുകയായിരുന്നു. അവിടെ, അവള് എല്ലാവരേയും തന്നെ കുറിച്ച് പരിചയപ്പെടുത്തിയത് ഡോക്ടർ ക്രിസ്റ്റീന എന്ന പേരിലായിരുന്നു.
ശേഷം ആശുപത്രിയിലെ ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് മനസിലാക്കുകയും എല്ലാവരോടും ഡോക്ടറെ പോലെ ഇടപഴകുകയും ഒക്കെ ചെയ്തു.
എന്തിനേറെ പറയുന്നു, ചില രോഗികളെ പരിശോധിക്കുകയും ചികിത്സ നല്‍കുകയും വരെ ചെയ്തു. എന്നാല്‍, ആ മരുന്ന് കഴിച്ചിട്ടും രോഗിക്ക് കുറവൊന്നും ഇല്ലാത്തതിനെ തുടർന്നാണ് ഡോക്ടറെ സംബന്ധിച്ച് സംശയം ജനിക്കുന്നത്.
പിന്നാലെ, സിസിടിവി പരിശോധിച്ചപ്പോഴാണ് വ്യാജഡോക്ടറെ കണ്ടെത്തിയത്. അവള് നല്‍കിയത് കുഴപ്പമുള്ള ഒന്നും അല്ല എന്നും പിന്നീട് മനസിലായി. എന്തായാലും, ആശുപത്രി അധികൃതർ സംഭവം പൊലീസിനെ അറിയിച്ചതിന് പിന്നാലെ ക്ര്യൂണ അറസ്റ്റിലാവുകയായിരുന്നു. ഈ ആശുപത്രിയിലെ രണ്ടാം ദിവസമാണ് അവള് അറസ്റ്റിലാവുന്നത്.
എന്നാല്‍, ഇതിന് മുമ്ബും ഇവർ ഈ കുറ്റകൃത്യം ചെയ്തിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. കോടതി അവളെ 12 മാസത്തെ പ്രൊബേഷനും 15 ദിവസത്തെ റീഹാബിലിറ്റേഷനും വിധിച്ചു.
ആരോഗ്യപരമായി എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളിലൊഴികെ ഏതെങ്കിലും ആരോഗ്യ സ്ഥാപനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അവളെ വിലക്കിയിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.