ചെന്നൈ: ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്ത യാത്രക്കാരന് ദാരുണാന്ത്യം. കടലൂർ സ്വദേശിയായ ബാലമുരുകനാണ് (24) മരിച്ചത്.
വൈഗ എക്സപ്രസ് ട്രെയിനിന്റെ പടിയിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ബാലമുരുകന് കാല് തെന്നി പ്ലാറ്റ് ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീഴുകയായിരുന്നു. ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ സൈദാപേട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം.ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടമുണ്ടായത്. ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ആയിരുന്നു ബാലമുരുകന് യാത്ര ചെയ്തത്.
ട്രെയിൻ സൈദാ പേട്ട സ്റ്റേഷനില്‍ നാലാം നമ്പർ പ്ലാറ്റ് ഫോമിലെത്തിയപ്പോൾ പടികളിൽ ഇരിക്കുകയായിരുന്ന ബാലമുരുകന് മറിഞ്ഞ് ട്രാക്കിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ ബാലമുരുകന് മരിച്ചു. ജിആർപി സംഭവസ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.