അന്യായമായ വ്യാപാര സമ്പ്രദായത്തിന് തുല്യം: 50 പൈസ തിരികെ നല്‍കാത്ത തപാല്‍ വകുപ്പിന് 15,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

ചെന്നൈ: ഉപയോക്താവിന് 50 പൈസ തിരികെ നല്‍കാതിരുന്ന തപാല്‍ വകുപ്പിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. തുക തിരികെ നല്‍കുന്നതിനൊപ്പം ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു.

കോടതിച്ചെലവായി 5,000 രൂപ നല്‍കാനും കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ തപാല്‍ വകുപ്പിനു നിര്‍ദേശം നല്‍കി.

2023 ഡിസംബര്‍ 13ന് പൊഴിച്ചാലൂര്‍ പോസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കത്തിന് 30 രൂപ പണമായി നല്‍കിയെങ്കിലും രസീതില്‍ 29.50 രൂപ എന്നായിരുന്നുവെന്ന് പരാതിക്കാരിയായ എ മാനഷ പറഞ്ഞു. 

യുപിഐ വഴി കൃത്യമായി തുക അടയ്ക്കാമെന്ന് ആവശ്യപ്പെട്ടെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തപാല്‍ ഉദ്യോഗസ്ഥര്‍ നിരസിച്ചെന്നും കമ്മീഷന് ലഭിച്ച പരാതിയില്‍ പറയുന്നു.

ദിവസേന ലക്ഷക്കണക്കിന് ഇടപാടുകള്‍ നടക്കുമ്പോള്‍ അവയ്ക്ക് കൃത്യമായി കണക്കില്ലെങ്കില്‍ സര്‍ക്കാരിന് നഷ്ടം നേരിടേണ്ടി വരും. ഇത് നിയമവിരുദ്ധമാണെന്നും പരാതിയില്‍ പറഞ്ഞു. 

അതേസമയം സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഉപഭോക്താവില്‍ നിന്ന് ഡിജിറ്റല്‍ മോഡ് വഴിയുള്ള പേയ്‌മെന്റ് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഇയാളില്‍ നിന്ന് പണം പിരിച്ചെടുക്കുകയായിരുന്നുവെന്നുമാണ് തപാല്‍ വകുപ്പിന്റെ വിശദീകരണം. 

കൂടാതെ അധികമായി വന്ന 50 പൈസ 'ഇന്‍കോര്‍പ്പറേറ്റഡ് പോസ്റ്റല്‍ സോഫ്റ്റ്‌വെയറില്‍' ഓട്ടോമാറ്റിക്കായി റൗണ്ട് ഓഫ് ചെയ്യുകയും തപാല്‍ അക്കൗണ്ടുകളില്‍ കൃത്യമായി അക്കൗണ്ട് ചെയ്യുകയും ചെയ്തുവെന്നും പറഞ്ഞു.

എന്നാല്‍ ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം, സോഫ്റ്റ്‌വെയര്‍ പ്രശ്‌നം കാരണം പോസ്റ്റ് ഓഫീസ് 50 പൈസ അധികമായി പിരിച്ചെടുത്ത നടപടി ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര സമ്പ്രദായത്തിന് തുല്യമാണെന്ന് ഉപഭോക്തൃ പാനല്‍ നിരീക്ഷിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !