ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ ഓപ്പറേഷന്‍ തീയറ്ററില്‍ കയറി; കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ചതും യുട്യൂബര്‍ തന്നെ; കടുത്ത നടപടി യുമായി ആരോഗ്യവകുപ്പ്,,

ചെന്നൈ: നവജാത ശിശുവിന്റെ പൊക്കിള്‍ കൊടി ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച്‌ മുറിച്ച പ്രമുഖ തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ പരാതി.

ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ ഇര്‍ഫാന്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഇര്‍ഫാന്‍ പൊക്കിള്‍ കൊടി മുറിക്കുന്നത് കണ്ടെത്തിയത്. ഇതോടെ ആണ് ആരോഗ്യവകുപ്പ് പരാതിയുമായി എത്തുന്നത്. ആശുപത്രിക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം.

കഴിഞ്ഞ ജൂലൈയിലാണ് ഇര്‍ഫാന് കുഞ്ഞുണ്ടായത്. ഷോളിങ്കനല്ലരൂര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു പ്രസവം. 

ഇര്‍ഫാന്‍ ഉള്‍പ്പടെ അന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി. ഓപ്പറേഷന്‍ തിയേറ്ററില്‍ കയറുന്നതിന് നിയമ തടസമില്ല. എന്നാല്‍, തിയേറ്ററിനുള്ളില്‍ നിന്ന് ഏകദേശം 16 മിനിറ്റ് നീണ്ട വീഡിയോയാണ് ചിത്രീകരിച്ചത്. ഈ വീഡിയോയിലാണ് കുഞ്ഞിന്റെ പൊക്കിള്‍കൊടി ഇയാള്‍ മുറിക്കുന്നതായി കണ്ടത്. 

രണ്ട് ദിവസം മുന്‍പാണ് ഇര്‍ഫാന്‍സ് വ്യൂ എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 45 ലക്ഷം സ്ബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലാണിത്. ദൃശ്യങ്ങള്‍ വൈറലായതോടെ ആരോഗ്യ വിദഗ്ദരില്‍ നിന്നും മറ്റും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. ഒപ്പം ആരോഗ്യ വകുപ്പ് ഇടപെടുകയുമായിരുന്നു.

ഡോക്ടമാരുടെ അനുവാദത്തോടെയായിരുന്നു സംഭവമെന്നാണ് ഇതില്‍ ഗൗരവകരമായ കാര്യം. ഡോക്ടര്‍ക്കെതിരെ തമിഴ്‌നാട് മെഡിക്കല്‍ ബോര്‍ഡില്‍ റിപ്പോര്‍ട്ട് നല്‍കി. ആശുപത്രിക്കെതിരെ നടപടിയുണ്ടാകുമെന്ന് മെഡിക്കല്‍ റൂറല്‍ വെല്‍ഫയര്‍ ഡയറക്ടര്‍ അറിയിച്ചു. ക്ലിനിക്കല്‍ എക്റ്റാബ്ലീഷ്‌മെന്റ് ആക്‌ട് പ്രകാരം ലൈസന്‍സ് റദ്ദാക്കും.

 ആദ്യമായിട്ടല്ല ഇര്‍ഫാന്‍ വിവാദത്തില്‍ പെടുന്നത്. നേരത്തേ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തി യൂട്യൂബിലൂടെ വെളിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

ഇർഫാനും ഭാര്യ ആലിയയും പരീക്ഷണത്തിന് വിധേയരാകാൻ ദുബായില്‍ പോയി. മെയ് 18 ന് പോസ്റ്റ് ചെയ്ത ആദ്യ വീഡിയോയില്‍ ആലിയ ദുബായിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയായതായി കാണിക്കുന്നു. ഇന്ത്യയില്‍ ഇത്തരം പരിശോധനകള്‍ നിയമവിരുദ്ധമാണെന്ന് ഇർഫാൻ സമ്മതിച്ചു,

ലിംഗനിർണയം ഒരു കാലത്ത് സാധാരണമായിരുന്നെങ്കിലും വ്യാപകമായ ലിംഗ വിവേചനം കാരണം ഇത് നിരോധിച്ചിരുന്നുവെന്ന് വിശദീകരിച്ചു. ഭക്ഷണ അവലോകനങ്ങളിലൂടെയും ട്രാവല്‍ വ്ലോഗുകളിലൂടെയും പ്രശസ്തിയിലേക്ക് ഉയർന്ന ഇർഫാന് നിരവധി സബ്സ്ക്രൈബേഴ്‌സ് ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !