ചെന്നൈ: നവജാത ശിശുവിന്റെ പൊക്കിള്‍ കൊടി ഓപ്പറേഷന് തീയറ്ററില്‍ വച്ച് മുറിച്ച പ്രമുഖ തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ പരാതി.
ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇര്ഫാന് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഇര്ഫാന് പൊക്കിള്‍ കൊടി മുറിക്കുന്നത് കണ്ടെത്തിയത്. ഇതോടെ ആണ് ആരോഗ്യവകുപ്പ് പരാതിയുമായി എത്തുന്നത്. ആശുപത്രിക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം.കഴിഞ്ഞ ജൂലൈയിലാണ് ഇര്ഫാന് കുഞ്ഞുണ്ടായത്. ഷോളിങ്കനല്ലരൂര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു പ്രസവം.
ഇര്ഫാന് ഉള്‍പ്പടെ അന്ന് ഓപ്പറേഷന് തിയേറ്ററില്‍ കയറി. ഓപ്പറേഷന് തിയേറ്ററില്‍ കയറുന്നതിന് നിയമ തടസമില്ല. എന്നാല്‍, തിയേറ്ററിനുള്ളില്‍ നിന്ന് ഏകദേശം 16 മിനിറ്റ് നീണ്ട വീഡിയോയാണ് ചിത്രീകരിച്ചത്. ഈ വീഡിയോയിലാണ് കുഞ്ഞിന്റെ പൊക്കിള്‍കൊടി ഇയാള്‍ മുറിക്കുന്നതായി കണ്ടത്.
രണ്ട് ദിവസം മുന്‍പാണ് ഇര്‍ഫാന്‍സ് വ്യൂ എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 45 ലക്ഷം സ്ബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് ചാനലാണിത്. ദൃശ്യങ്ങള്‍ വൈറലായതോടെ ആരോഗ്യ വിദഗ്ദരില്‍ നിന്നും മറ്റും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. ഒപ്പം ആരോഗ്യ വകുപ്പ് ഇടപെടുകയുമായിരുന്നു.
ഡോക്ടമാരുടെ അനുവാദത്തോടെയായിരുന്നു സംഭവമെന്നാണ് ഇതില്‍ ഗൗരവകരമായ കാര്യം. ഡോക്ടര്‍ക്കെതിരെ തമിഴ്നാട് മെഡിക്കല്‍ ബോര്‍ഡില്‍ റിപ്പോര്‍ട്ട് നല്കി. ആശുപത്രിക്കെതിരെ നടപടിയുണ്ടാകുമെന്ന് മെഡിക്കല്‍ റൂറല്‍ വെല്‍ഫയര്‍ ഡയറക്ടര്‍ അറിയിച്ചു. ക്ലിനിക്കല്‍ എക്റ്റാബ്ലീഷ്മെന്റ് ആക്ട് പ്രകാരം ലൈസന്‍സ് റദ്ദാക്കും.
ആദ്യമായിട്ടല്ല ഇര്ഫാന് വിവാദത്തില്‍ പെടുന്നത്. നേരത്തേ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തി യൂട്യൂബിലൂടെ വെളിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
ഇർഫാനും ഭാര്യ ആലിയയും പരീക്ഷണത്തിന് വിധേയരാകാൻ ദുബായില്‍ പോയി. മെയ് 18 ന് പോസ്റ്റ് ചെയ്ത ആദ്യ വീഡിയോയില്‍ ആലിയ ദുബായിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയായതായി കാണിക്കുന്നു. ഇന്ത്യയില്‍ ഇത്തരം പരിശോധനകള്‍ നിയമവിരുദ്ധമാണെന്ന് ഇർഫാൻ സമ്മതിച്ചു,
ലിംഗനിർണയം ഒരു കാലത്ത് സാധാരണമായിരുന്നെങ്കിലും വ്യാപകമായ ലിംഗ വിവേചനം കാരണം ഇത് നിരോധിച്ചിരുന്നുവെന്ന് വിശദീകരിച്ചു. ഭക്ഷണ അവലോകനങ്ങളിലൂടെയും ട്രാവല്‍ വ്ലോഗുകളിലൂടെയും പ്രശസ്തിയിലേക്ക് ഉയർന്ന ഇർഫാന് നിരവധി സബ്സ്ക്രൈബേഴ്സ് ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.