വീട്ടിലെ പട്ടിക്കുഞ്ഞുങ്ങൾ ചത്തതിന് ഭർത്താവ് കുറ്റപ്പെടുത്തി; മനം നൊന്ത് പോലീസ് ഉദ്യോ​ഗസ്ഥ ജീവനൊടുക്കി

ചെന്നൈ: പട്ടിക്കുഞ്ഞുങ്ങൾ ചത്തതിന്റെ പേരിൽ ഭർത്താവ് കുറ്റപ്പെടുത്തിയതിൽ മനംനൊന്ത് പൊലീസ് ഉദ്യോ​ഗസ്ഥ ജീവനൊടുക്കി.

ചെങ്കല്‍പ്പേട്ട് ഓള്‍ വിമന്‍ പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി ഗിരിജയാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി കാഞ്ചീപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ഗിരിജയുടെ ഭര്‍ത്താവ് ദിഗേശ്വരന് പൊലീസ് ഹെഡ് കോണ്‍സ്റ്റബിളാണ്. 20 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഏഴു വർഷമായി ഒരു വളര്‍ത്തുനായയുണ്ട്. അടുത്തിടെ വളര്‍ത്തുനായ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കഴിഞ്ഞദിവസം ഇതില്‍ രണ്ട് പട്ടിക്കുഞ്ഞുങ്ങള്‍ വീടിന് സമീപത്തെ അഴുക്കുചാലില്‍ വീണ് ചത്തു.

ഗിരിജയുടെ ശ്രദ്ധക്കുറവു കാരണമാണ് പട്ടിക്കുഞ്ഞുങ്ങള്‍ ചത്തതെന്ന് പറഞ്ഞ് ദിഗേശ്വരൻ ഭാര്യയെ കുറ്റപ്പെടുത്തി. ഫോൺ വിളിച്ച് ഭാര്യയെ ചീത്ത പറഞ്ഞു. ഇതിനുശേഷം ദിഗേശ്വരന്‍ വീണ്ടും ഭാര്യയെ ഫോണില്‍വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

ഇതോടെ ദിഗേശ്വരന്‍ ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ഗിരിജയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാഞ്ചീപുരം കേസെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !