ദാരുണം: ബൈക്കപകടത്തില്‍ പെണ്‍കുട്ടി മരിച്ചു; മനംനൊന്ത് സുഹൃത്ത് ബസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു,

ചെന്നൈ: ബൈക്കപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചതിന് പിന്നാലെ ജീവനൊടുക്കി ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്ത്

മധുരാന്തകം സ്വദേശി സബ്രീന(21)യാണ് അപകടത്തില്‍ മരിച്ചത്. ബൈക്ക് ഓടിച്ച യോഗേശ്വരൻ (20) ആണ് ജീവനൊടുക്കിയത്. ഇരുവരും മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥികളാണ്.

ഇരുവരും യോഗേശ്വരൻറെ ബൈക്കില്‍ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൂഞ്ചേരി ജങ്ഷനില്‍ വെച്ച്‌ പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻറെ ബസ് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ സബ്രീനയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റ് രക്തം വാർന്നു. ഇവർ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. 

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത യോഗേശ്വരൻ ആശുപത്രിയില്‍ നിന്ന് ഓടി പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. 

ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചെങ്കല്‍പേട്ട് ജില്ലാ പൊലീസ് രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റർ ചെയ്യുകയും രണ്ട് ബസുകളുടെയും ഡ്രൈവർമാരായ പരമശിവൻ, അറുമുഖം എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !