ചെന്നൈ: നടി ഗൗതമിയെ അണ്ണാ ഡിഎംകെയുടെ നയരൂപീകരണ വിഭാഗം ഡപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. അടുത്തിടെയാണ് ഗൗതമി ബിജെപി വിട്ട് അണ്ണാ ഡിഎംകെയില്‍ ചേർന്നത്.
25 കോടിയോളം രൂപ മൂല്യമുള്ള തന്റെ സ്വത്തുക്കള്‍ അപഹരിക്കപ്പെട്ട സംഭവത്തില്‍ ബിജെപി സഹായിക്കാതിരുന്നതിനെ തുടർന്നാണു ഗൗതമി പാർട്ടി വിട്ടത്.19 വർഷംമുൻപ് അർബുദം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലിരിക്കുമ്ബോഴാണ് ഗൗതമി സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി മാനേജർ അഴകപ്പന്റെ പേരില്‍ പവർ ഓഫ് അറ്റോർണി നല്‍കിയത്.
ഗൗതമിയുടെയും സഹോദരന്റെയും പേരിലുള്ള സ്ഥലങ്ങള്‍ വില്‍ക്കുകയും ഇതില്‍നിന്ന് ലഭിച്ച പണമുപയോഗിച്ച് അഴകപ്പൻ തന്റെ കുടുംബാംഗങ്ങളുടെ പേരില്‍ സ്ഥലം വാങ്ങിയെന്നുമാണ് പരാതി. അഴകപ്പനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.