ബാലയുടെ വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ്.
ക്ഷേത്രദർശനത്തിനുശേഷം നിറച്ചിരിയോടെ നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു കൂപ്പുകൈയുടെ ചിഹ്നവും പോസ്റ്റില്‍ ചേർത്തിട്ടുണ്ട്. പോസ്റ്റ് ഇപ്പോള്‍ തന്നെ ആരാധകര്‍ വൈറലാക്കി മാറിക്കഴിഞ്ഞു.
ഇത്രയും മനസമാധാനത്തോടെ നിറഞ്ഞ ചിരി ചിരിക്കുന്നത് കുറെ കാലങ്ങൾക്ക് ശേഷമാണ് കാണുന്നത്. മറ്റേ തമിഴൻ തലേന്ന് പോയ ഒരാശ്വാസം. ☺
പുണ്യം ചെയ്ത മാതാപിതാക്കളാണ് ഗോപി സുന്ദറിന്റെയും, ബാലയുടെയും ഓരോ വർഷം കൂടുമ്പോഴും പുതിയ പുതിയ മരുമക്കളെയല്ലേ കിട്ടിക്കൊണ്ടിരിക്കുന്നത്.... 🦚
‘ആ ചിരിയില്‍ എല്ലാമുണ്ട്’,’ഇത്രയും മനസമാധാനത്തോടെ നിറഞ്ഞ ചിരി ചിരിക്കുന്നത് കുറെ കാലങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്’, ‘എന്നും നന്മകള് ഉണ്ടാകട്ടെ’, ‘കഷ്ടകാലവും, ബാധ ഉപദ്രവവും ഒക്കെ പോയി..ഈ സന്തോഷം എന്നും നിലനില്ക്കട്ടെ’, ‘ക്യാപ്ഷന്റെ ആവശ്യം ഇല്ല എല്ലാം ഈ ഫോട്ടോയില്‍ ഉണ്ട്’ ‘അമൃതയുടെ പ്രാർത്ഥന ദൈവം കേട്ടു… ഇനി സമാധാനം ഉണ്ടാകട്ടെ’ ‘എന്തായാലും ഇന്ന് ചിരി നിറഞ്ഞ മുഖം സോഷ്യല്‍ മീഡിയയില്‍ ഇട്ടത് വളരെ നന്നായി’,
തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഗായിക ആണ് അമൃത സുരേഷ്. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ അമൃത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
വീണ്ടും വിവാഹം കഴിക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാഹ ജീവിതത്തിലേയ്ക്ക് നടന് ബാല കടന്നത്. നടന്റെ നാലാം വിവാഹമാണിത്. ഇത്തവണ നടന്റെ മാമന്റെ മകള്‍ കോകിലയാണ് ജീവിത സഖി.
ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്ക് വരാന്‍ പറ്റിയില്ല. 74 വയസുണ്ട്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ആഗ്രഹമാണ് ഇപ്പോള്‍ നടന്നത്.
വാഴ്ത്തണമെന്ന് ആഗ്രഹമുള്ളവര്‍ വാഴ്ത്തുക. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യ നിലയില്‍ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകില''യെന്നും വിവാഹശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.
കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. പ്രമുഖ ഗായിക അടക്കം മൂന്നൂ പേര് ജീവിത സഖിയായി എത്തിയിരുന്നു എങ്കിലും വിവാഹജീവിതം മുന്നോട്ടുപോയിരുന്നില്ല. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യം നിന്നുപോകാതെ ഇരിക്കാന്‍ വിവാഹം ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസമാണ് ബാല അറിയിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.