ദോപ്പാല്‍: റെയില്‍വേ ട്രാക്കില്‍ ഹെഡ്ഫോണ്‍ വെച്ച് ഇരുന്ന 20കാരനായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം.
റെയില്‍വേ ട്രാക്കില്‍ മൊബൈല്‍ ഫോണില്‍ മുഴുകിയിരിക്കെ ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബിബിഎ വിദ്യാർത്ഥിയായ മൻരാജ് തോമറും സുഹൃത്തും റെയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്നു.മൻരാജിന് എതിർ ദിശയിലായാണ് സുഹൃത്ത് ഇരുന്നത്. മൻരാജ് തോമർ മൊബൈലില്‍ എന്തോ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മൻരാജ് തോമർ ഹെഡ്‌ഫോണ്‍ വെച്ച് ഫോണില്‍ എന്തോ സ്‌ക്രോള്‍ ചെയ്യുകയായിരുന്നുവെന്നും അതിനാല്‍ ട്രെയിൻ വരുന്ന ശബ്ദം കേള്‍ക്കാൻ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
ട്രെയിൻ തട്ടിയതിന് പിന്നാലെ മൻരാജ് തോമർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൻരാജ് തോമർ മാതാപിതാക്കളുടെ ഏക മകനാണെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തതായും പൊലീസ് അറിയിച്ചു. ബോഡി ബില്‍ഡിംഗും റീല്‍ നിർമ്മിക്കുന്നതും മൻരാജിന് ഇഷ്ടമായിരുന്നു എന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.