ഭോപ്പാല്‍; മയക്കുമരിന്നിന് അടിമയായ മകനെ വാടകക്കൊലയാളികളെ വച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. ഭോപ്പാല്‍ ഗ്വാളിയോറിലാണ് സംഭവം.
രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് പിതാവ് ഹസന് ഖാന് 28കാരനായ മകനെ കൊലപ്പെടുത്തുകയായിരുന്നു. ഗ്വാളിയോര്‍ കന്റോണ്‍മെന്റ് പൊലീസാണ് ഹസന് ഖാനെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട ഇര്ഫാന് ഖാന്.മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്നു ഇര്ഫാൻ. ദുശ്ശീലങ്ങള്‍ കാരണം കുടുംബവുമായുള്ള ബന്ധം നല്ല രീതിയിലുമായിരുന്നില്ല. ഇത് നിരന്തരമായ സംഘര്‍ഷങ്ങളിലേക്ക് വഴിവെച്ചു.
ഇതാണ് ഹസന് ഖാനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അര്ജുന് എന്ന ഷറഫത്ത് ഖാന്, ഭീം സിംഗ് പരിഹാര്‍ എന്നിവര്‍ക്കാണ് 50,000 രൂപയ്ക്ക് കൊല്ലാനായി പിതാവ് ക്വട്ടേഷന്‍ നല്‍കിയത്.
21-ന് ബദ്നാപുര – അക്ബര്‍പുര്‍ കുന്നിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇര്‍ഫാനെ ഹസന് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് കൊലയാളികള്‍ ഇര്‍ഫാനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഇർഫാന്റെ തലയിലും നെഞ്ചിലും ഒന്നിലധികം തവണ വെടിയുതിര്‍ത്തു. സംഭവത്തില്‍ ഗ്വാളിയോര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു.
നിരവധി പേരെ ചോദ്യംചെയ്തെങ്കിലും പൊലീസിന് ആദ്യം കൊലയാളികളെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചില്ല. ഹസന് ഖാൻ പൊലീസിന് നല്കിയ മൊഴിയിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ചതോടെയാണ് സത്യം പുറത്തറിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.