ബംഗളുരു: സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ന്നയിച്ചവർക്കെതിരെ പരാതി നല്‍കി ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോ.
ആറ് പേർക്കെതിരെയാണ് പരാതി നല്‍കിയത്. പഴയതും ഉപയോഗിച്ചതും ആവശ്യമില്ലാത്തതുമായ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വില്‍ക്കാൻ പ്ലാറ്റ്ഫോം അനുവദിച്ചതായി ആരോപണങ്ങങ്ങള്‍ നടത്തിയെവർക്കെതിരെയാണ് മീഷോ പരാതി നല്‍കിയത്.കർണാടകയിലെ കടുബീസനഹള്ളിയില്‍ സ്ഥിതി ചെയ്യുന്ന ഫാഷ്‌നിയർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ രജിസ്റ്റർ ചെയ്ത ഇ-കൊമേഴ്‌സ് കമ്ബനിയായ മീഷോ, തങ്ങള്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ വസ്തുതരഹിതമാണെന്ന് പ്രതികരിച്ചു.
“ഈ പ്രസ്താവനകള്‍ തെറ്റാണ്, യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപങ്ങളാണ്, മീഷോ ഒരിക്കലും സെക്കൻഡ് ഹാൻഡ് വസ്തുക്കളുടെ വില്‍പ്പനയില്‍ ഏർപ്പെട്ടിട്ടില്ല,” എന്ന് മീഷോ പറഞ്ഞു. മീഷോയുടെ നിലവിലുള്ള ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്.
ഈ വ്യാജ ആരോപണങ്ങള്‍ കമ്പിനിയുടെ മൊത്തത്തിലുള്ള വ്യാപാരത്തെ ബാധിക്കുമെന്നും മീഷോയുടെ ബിസിനസ്സ് കുറയാൻ കാരണമായെന്നും കമ്പിനി വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാമില്‍ മീഷോയ്‌ക്കെതിരെ വന്ന പോസ്റ്റുകളില്‍, ഇ കോമേഴ്‌സ് കമ്ബനി ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ ചിത്രങ്ങള്‍ കാണിക്കുകയും നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ എത്തിക്കുന്നതായും ആരോപിക്കുന്നുണ്ട്.
സെക്കൻഡ് ഹാൻഡ് വസ്തുക്കളാണ് മീഷോ വില്‍ക്കുന്നത് എന്നാണ് ഇവർ പ്രധാനമായും ആരോപിച്ചിരിക്കുന്നത്. ഷൈനല്‍ ത്രിവേദി, അരീഷ് ഇറാനി, അഖില്‍ നാന, സുപ്രിയ ഭുചാസിയ, സാഗർ പാട്ടീല്‍ മുത്താലിക് ഹുസൈൻ എന്നിവർക്കെതിരെയാണ് മീഷോ പരാതി നല്‍കിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ വൈറ്റ്‌ഫീല്‍ഡ് സിഇഎൻ ക്രൈം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.