ബംഗളൂരു ; നിധിയ്‌ക്ക് വേണ്ടി സ്വന്തം മകനെ ഭർത്താവ് ബലി നല്‍കാൻ ഒരുങ്ങുന്നുവെന്ന പരാതിയുമായി ഭാര്യ . സദ്ദാം ഹുസൈൻ എന്ന യുവാവിനെതിരെയാണ് ഭാര്യ വനജാക്ഷി ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത് .
ഈശ്വർ എന്ന പേരില്‍ തന്നെ ലൗജിഹാദില്‍ കുടുക്കി സദ്ദാം ഹുസൈൻ വിവാഹം കഴിച്ചെന്നും, മതം മാറ്റിയെന്നും യുവതി പരാതിയില്‍ പറയുന്നു . ' 2020 ലാണ് സദ്ദാം ഹുസൈനുമായി പ്രണയത്തിലാകുന്നത് .ഈശ്വർ എന്ന പേരിലാണ് താനുമായി അടുത്തത് . പിന്നീട് ഞങ്ങള്‍ ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. എന്നാല്‍ 2020 നവംബറില്‍ സദ്ദാം ഹുസൈൻ മുസ്ലീം ആചാരപ്രകാരം വിവാഹം കഴിക്കാൻ നിർബന്ധിച്ചു.
സദ്ദാം ഹുസൈൻ തന്നെ ഒരു അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് സദ്ദാം ഹുസൈനും കൂട്ടാളി നയാസും ചേർന്ന് മതം മാറ്റിക്കുകയും, സാദിയ കൗസർ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. മുസ്ലീം വിവാഹ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടാൻ നിർബന്ധിച്ചു.
അതിനു ശേഷം 2021 ജൂലൈ 15-ന് തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു . എന്നാല്‍ ഇപ്പോള്‍ സദ്ദാം ഹുസൈൻ നിധിക്ക് വേണ്ടി മകനെ ബലി നല്‍കാൻ ഒരുങ്ങുകയാണ്. ബ്ലാക്ക് മാജിക് ചെയ്യാൻ പഠിച്ച സദ്ദാം ഹുസൈൻ ഏലിയാസ് ഈശ്വർ കേരളത്തില്‍ നിന്നുള്ളവർക്കൊപ്പം ബ്ലാക്ക് മാജിക് ചെയ്യാറുണ്ടായിരുന്നു.
ഒക്ടോബർ 13 ന് സദ്ദാം ഹുസൈനും, കൂട്ടാളി നയാസും തുംകൂരിലെ വീട്ടില്‍ എത്തി മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാല്‍, അയല്‍വാസികളുടെ സഹായത്തോടെ താനും മകനും രക്ഷപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.