ബംഗളൂരു: മൂത്രമൊഴിക്കാൻ പുറത്തേക്ക് ഇറങ്ങിയ ആള് കണ്ടത് പാതി മൂടിയ നിലയില്‍ പിഞ്ചുകുഞ്ഞിന്റെ കാല്. അമ്പരന്ന് നില്‍ക്കാതെ ഉടനടി നടത്തിയ പ്രവർത്തിയില്‍ രക്ഷപ്പെട്ടത് ഏതാനും മണിക്കൂറുകളായി കുഴിച്ചിട്ട നിലയില്‍ കഴിയേണ്ടി വന്ന നവജാത ശിശു.
കർണാടകയിലെ ബെംഗളൂരുവിന് സമീപത്തെ സർജാപൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. പൊലീസ് വിശദമാക്കുന്നത് അനുസരിച്ച് ജനിച്ചിട്ട് കഷ്ടിച്ച് ഒരു ദിവസം മാത്രമായ ആണ്‍കുഞ്ഞിന് രണ്ട് മുതല്‍ മൂന്ന് മണിക്കൂർ വരെ ഈ കുഴിയില്‍ കഴിയേണ്ടി വന്നതായാണ് വിവരം. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ച ആളേക്കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.സർജാപൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കത്രിഗുപ്പേ ദിന്നേ ഗ്രാമത്തിലെ ഒരു താമസക്കാരനാണ് കുഞ്ഞിനെ പകുതി കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. വീടിന് അല്പം മാറി തുറസായ സ്ഥലത്ത് മൂത്രമൊഴിക്കാനായി എത്തിയപ്പോഴായിരുന്നു ഇത്. കുട്ടിയെ കുഴിയില്‍ നിന്ന് എടുത്ത ഇയാള്‍ ഗ്രാമവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമത്തലവനാണ് പൊലീസില്‍ വിവരം നല്‍കുന്നത്.
ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചയോ ആണ് കുട്ടിയുണ്ടായതെന്നാണ് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. കുഞ്ഞിനെ മറ്റൊരിടത്ത് നിന്ന് ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടതാകാനാണ് സാധ്യതയെന്നാണ് പൊലീസ് വിശദമാക്കുന്നത്.
പിടികൂടപ്പെടുമെന്ന് വന്നപ്പോള്‍ കുഞ്ഞിനെ കൊണ്ടുവന്നവർ രക്ഷപ്പെട്ടതാവാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.