ജർമനിയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത ; മൃതദേഹം കണ്ടെത്തിയത് ആഫ്രിക്കൻ വംശജന്റെ വീട്ടിൽ നിന്ന്

ബര്‍ലിന്‍: ജര്‍മ്മനിയില്‍ മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്.

ജർമ്മനി: ജർമനിയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത. യുവാവിന്റെ മൃതദേഹം ആഫ്രിക്കൻ വംശജനായ പ്രതിയുടെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.  ബര്‍ലിനില്‍ നിന്ന് ഒക്‌ടോബര്‍ ഒന്നു മുതല്‍ ആദമിനെ കാണാനില്ലായിരുന്നു. ബര്‍ലിലെ റെയ്‌നിക്കെന്‍ഡോര്‍ഫിലാണ് താമസിച്ചിരുന്നത്. 

മാവേലിക്കര മറ്റം വടക്ക്, തട്ടാരമ്പലം സ്വദേശി പൊന്നോല വീട്ടില്‍ ആദം ജോസഫ് കാവുംമുഖത്ത് (ബിജുമോൻ-30) ആണ് കൊല്ലപ്പെട്ടത്. മാവേലിക്കര ഭദ്രാസനത്തിലെ പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്. യുവജനപ്രസ്ഥാന സജീവ പ്രവര്‍ത്തകനും  ശുശ്രൂഷകനുമായിരുന്നു. ബിസിഎ പഠനം പൂർത്തിയാക്കിയ ശേഷം ഒരു വർഷം മുൻപാണ് ഉന്നത പഠനത്തിനായി ജർമനിയിൽ പോയത്. സംഭവമറിഞ്ഞ് ബഹ്റൈനിൽ ഫാര്‍മസിസ്റ്റായ ആദമിന്റെ മാതാവ് ലില്ലി ഡാനിയേലും ഇളയ സഹോദരനും നാട്ടിലേക്ക് തിരിച്ചു. ആദമിന് ഒരു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചിരുന്നു. പിന്നീടു മറ്റം വടക്ക് പൊന്നോലയിൽ മാതൃസഹോദരി കുഞ്ഞുമോളുടെ വീട്ടിലാണു വളർന്നത്. 

ബർലിനിൽ ആർഡേൻ സർവകലാശാലയിൽ  സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിയായിരുന്നു. ക്ലാസ് കഴിഞ്ഞു പാർട്‌ടൈം ജോലിക്കു ശേഷം സൈക്കിളിൽ താമസസ്ഥലത്തേക്കു പോയ ആദം അവിടെ എത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളാണ് പൊലീസിൽ പരാതി നൽകിയത്.

ആദമിനായി അന്വേഷം നടക്കുന്നതിനിടെയാണ്  ആദമിമിന്റെ മൃതദേഹം  കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷം  പൊലീസ് കണ്ടെത്തിയത്. വലതുകൈയില്‍ റോമന്‍ അക്ഷരങ്ങളില്‍ ജനനതീയതി പച്ചകുത്തിയത് കണ്ടു   പൊലീസിന്റെ സാന്നിധ്യത്തില്‍ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോസ്റ്റമോർട്ടത്തിലൂടെയാണ് മൃതദേഹം ആദമിന്റേതാണെന്ന് സ്ഥിരീകരിച്ചത്. ആദമിന്റെ രണ്ട് ഫോണുകളും പേഴ്സും കാണാതായിട്ടുണ്ട്. 

അതിനിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി 28 കാരനായ  ആഫ്രിക്കൻ വംശജൻ  ജർമനിയിൽ പൊലീസില്‍  കീഴടങ്ങി. യുവാവ് തന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും കവര്‍ച്ചാശ്രമത്തിനിടെ നടന്ന മൽപിടിത്തത്തിനിടെ സ്വയം ജീവന്‍ രക്ഷിക്കാനായി കത്തി കൊണ്ട് കുത്തിയെന്നുമാണ് ആഫ്രിക്കൻ വംശജൻ പൊലീസിന് നല്‍കിയ മൊഴി. 

ബര്‍ലിനിലെ ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. ഭൗതിക ശരീരം നാട്ടിലേക്ക് എത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വിവരങ്ങൾ തിങ്കളാഴ്ച ജര്‍മന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കും. നിലവിൽ മൃതദേഹം പൊലീസിന്റെ നിയന്ത്രണത്തിലുള്ള മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !