ആലപ്പുഴ: ആലപ്പുഴ പ്രീതികുളങ്ങരയില്‍ പ്രാദേശിക ക്ലബ് നടത്തിയ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ഇന്നലെയാണ് സംഭവം നടന്നത്.
സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് കുടുംബം മണ്ണഞ്ചേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് . കുട്ടികളുടെ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടയിലാണ് സംഭവം നടന്നതെന്നാണ് കരുതപ്പെടുന്നത്. മുടി മുറിച്ചുമാറ്റിയ വിവരം വീട്ടില്‍ എത്തിയപ്പോള്‍ മാത്രമേ നഴ്സിങ് വിദ്യാർത്ഥിയായ പെണ്‍കുട്ടി അറിഞ്ഞുള്ളൂ.ആരാണിത് ചെയ്തതെന്ന് യുവതിക്കും വീട്ടുകാർക്കും വ്യക്തമല്ല. എപ്പോഴാണ് മുടി മുറിച്ചതെന്നും അറിയില്ല. തദ്ദേശവാസികളാണ് ക്ളബ്ബിന്റെ പരിപാടിയില്‍ കൂടുതലും പങ്കെടുത്തതെന്നാണ് ലഭ്യമായ വിവരം .
അതിനാല്‍ തന്നെ കൃത്യം ചെയ്തത് പുറത്തുനിന്നുള്ളവരാകാൻ സാദ്ധ്യത കുറവാണെന്ന് പൊലീസ് പറയുന്നു. കുടുംബത്തോട് വൈരാഗ്യം ഉള്ള ആരെങ്കിലുമാണോ കൃത്യം ചെയ്തത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം ആഘോഷങ്ങള്‍ നടക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു മധ്യവയസ്കനാണ് ഇതിന് പിന്നില്‍ എന്ന് കുടുംബം സംശയിക്കുന്നുണ്ട് . മദ്യപിച്ച് എത്തിയ ആളോട് മാറി നില്ക്കാൻ പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു.
ഇതിന്റെ വൈരാഗ്യത്തില്‍ ചെയ്തതാണോ എന്നാണ് സംശയിക്കുന്നത്. കുടുംബത്തിന്റെ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.