അമ്പലപ്പുഴ: ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള കുഴിയില്‍ കാർ വീണു. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കല്‍ കോളേജിലെ ജൂനിയർ റസിഡൻ്റ് ഡോക്ടർമാരായ മിഥു സി വിനോദ്, രാജലക്ഷ്മി എന്നിവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് കുഴിയില്‍ വീണത്.
ദേശീയപാതയില്‍ വണ്ടാനം മെഡിക്കല്‍ കോളേജിന് കിഴക്കുഭാഗത്തെ സർവീസ് റോഡില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോ ടെയായിരുന്നു അപകടം.സർവീസ് റോഡിന് കുറുകെ ചാലു കീറിയതുപോലെ കുഴിച്ചിട്ടിരിക്കുകയാണങ്കിലും ഈ കുഴിക്ക് ഇരുഭാഗവും ടാർ ചെയ്ത് യാത്രക്ക് സുഗമമാക്കിയിട്ടുണ്ട്. സർവീസ് റോഡുവഴി സഞ്ചരിച്ചെത്തുന്നവർ കുഴിയുടെ അടുത്തെത്തുമ്പോള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെടുക.
സമീപത്ത് സൈൻ ബോർഡുകള്‍ സ്ഥാപിക്കാത്തതിനാല്‍ ഇരു ചക്ര വാഹന യാത്രക്കാർ ഉള്‍പ്പടെ ഈ കുഴിയില്‍ വീണ് നിത്യേന അപകടങ്ങള്‍ ഉണ്ടാകാറുണ്ടന്ന് നാട്ടുകാർ പറയുന്നു.
അപകടത്തില്‍ കാർ യാത്രികർക്ക് പരിക്കില്ലങ്കിലും കാറിന് സാരമായ കേടുപാടുണ്ടായി. നാട്ടുകാർ കുഴിയില്‍ നിന്ന് കാർ തള്ളി നീക്കാൻ നോക്കിയെങ്കിലും ശ്രമം വിഫലമായതിനാല്‍ പിന്നീട് ജെസിബി എത്തിച്ച് കാർ നീക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.