ആലപ്പുഴ: ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും ഡീസല്‍ കവർന്നതായി പൊലീസില്‍ പരാതി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉടന നൂറനാട് പൊലീസിന് കൈമാറി.
താമരക്കുളം നെടിയാണിക്കല്‍ ക്ഷേത്രത്തിന് സമീപം റോഡരികില്‍ നിർത്തിയിട്ടിരുന്ന അഫ്സാന മോള് എന്ന് പേരുള്ള രണ്ട് ബസുകളില്‍ നിന്നാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെ ഡീസല്‍ മോഷ്ടിച്ചത്.പിറ്റേ ദിവസത്തെ ഓട്ടത്തിനായി ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചാണ് ഇട്ടിരുന്നത്. എന്നാല്‍ ഓട്ടം തുടങ്ങി അധിക ദൂരം പോകുന്നതിന് മുമ്പ് ബസ് നില്‍ക്കുകയായിരുന്നു. ടാങ്ക് തുറന്നപ്പോള്‍ ഒരുതുള്ളിപോലും ഡീസലില്ല.
തുടർന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വാഗണ്‍ ആർ കാർ ബസിന് സമീപം നിർത്തിയ ശേഷം കാറില്‍ നിന്നിറങ്ങിയ ആള് കന്നാസില്‍ ഡീസല്‍ പകർന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. പരാതിക്കൊപ്പം ദൃശ്യങ്ങളും പൊലീസിന് കൈമാറി. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.