രാത്രി ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചു; രാവിലെ ഓട്ടം തുടങ്ങിയപ്പോള്‍ പാതിവഴിയില്‍ ബസ് നിന്നു; CCTV പരിശോധിച്ചപ്പോള്‍ കണ്ടത്

ആലപ്പുഴ: ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും ഡീസല്‍ കവർന്നതായി പൊലീസില്‍ പരാതി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉടന നൂറനാട് പൊലീസിന് കൈമാറി.

താമരക്കുളം നെടിയാണിക്കല്‍ ക്ഷേത്രത്തിന് സമീപം റോഡരികില്‍ നിർത്തിയിട്ടിരുന്ന അഫ്സാന മോള്‍ എന്ന് പേരുള്ള രണ്ട് ബസുകളില്‍ നിന്നാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെ ഡീസല്‍ മോഷ്ടിച്ചത്.

 പിറ്റേ ദിവസത്തെ ഓട്ടത്തിനായി ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചാണ് ഇട്ടിരുന്നത്. എന്നാല്‍ ഓട്ടം തുടങ്ങി അധിക ദൂരം പോകുന്നതിന് മുമ്പ് ബസ് നില്‍ക്കുകയായിരുന്നു. ടാങ്ക് തുറന്നപ്പോള്‍ ഒരുതുള്ളിപോലും ഡീസലില്ല.

തുടർന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വാഗണ്‍ ആർ കാർ ബസിന് സമീപം നിർത്തിയ ശേഷം കാറില്‍ നിന്നിറങ്ങിയ ആള്‍ കന്നാസില്‍ ഡീസല്‍ പകർന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. പരാതിക്കൊപ്പം ദൃശ്യങ്ങളും പൊലീസിന് കൈമാറി. പരാതി സംബന്ധിച്ച്‌ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !