കാണാൻ മനോഹരം, അങ്ങ് കടലിനക്കരയും വിലക്ക്: ഇലയും പൂവും ഉള്‍പ്പെടെ അടിമുടി വിഷം; അരളി ചെടി വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിരോധനം,,

അബുദാബി: അരളി ചെടിക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇയുടെ തലസ്ഥാനമായ അബുദാബി. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയ അരളി ചെടി (ഒലിയാന്‍ഡര്‍) വളര്‍ത്തുന്നതും വില്‍ക്കുന്നതും അബുദാബി നിരോധിച്ചു

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചത്. വിഷാംശം അടങ്ങിയ അരളിയുടെ അപകട സാധ്യത മുന്നില്‍ കണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 

കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഈ ചെടിയുടെ ഭാഗങ്ങള്‍ കഴിക്കാനുള്ള അപകട സാധ്യതയും അധികൃതര്‍ പരിഗണിച്ചിരുന്നു. അരളിയുടെ ഇലകള്‍, തണ്ട്, പൂവ്, വിത്തുകള്‍ എന്നിവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്.

വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യത മനസ്സിലാക്കിയാണ് അവ നശിപ്പിക്കാൻ ഉത്തരവിട്ടതെന്ന് റെഗുലേറ്ററി ആൻഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ മൗസ സുഹൈല്‍ അല്‍ മുഹൈലി പറഞ്ഞു.

അരളി ശരീരത്തിലെത്തിയാല്‍ ഛർദി, വയറിളക്കം, അസാധാരണ ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെട്ട് മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. സ്കൂള്‍, പാർക്ക്, ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളില്‍ നിന്ന് ഇവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികളും ഊർജിതമാക്കി. നിരോധിച്ചിട്ടും ഈ ചെടിയുമായി സമ്പർക്കപ്പെടുന്നവരെക്കുറിച്ച്‌ 800424 നമ്ബറില്‍ വിളിച്ച്‌ അറിയിക്കണമെന്നും അഭ്യർഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !