സംസ്‌കൃതി സത്സംഗിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആദ്യ ഓണാഘോഷം സെപ്റ്റംബർ 28 ശനിയാഴ്ച: അയർലണ്ട്

ഡബ്ലിൻ: "പോന്നോണം വരവായ്" ഓണക്കളികളും ഓണസദ്യയും അത്തപ്പൂക്കളവും മാവേലിമന്നനും, വാമനനും എല്ലാം ഒത്തുകൂടി അയർലണ്ടിൽ സംസ്കൃതി സത്സംഗിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആദ്യ ഓണാഘോഷം സെപ്റ്റംബർ 28 ശനിയാഴ്ച WSAF HALL CRUMLIN-ൽ വെച്ച് നടത്തുന്ന വിവരം സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു.


രാവിലെ 10:00am മണിയോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ അംഗങ്ങൾ എല്ലാവരും ചേർന്ന് ഒരുക്കുന്ന അത്തപ്പൂക്കളം, സംഘത്തിലെ വനിതാ രത്നങ്ങൾ ചേർന്നൊരുക്കുന്ന തിരുവാതിര കളി, കൈകൊട്ടി കളി, കുട്ടികൾക്കായുള്ള വിനോദങ്ങൾ, കലാ കായിക മത്സരങ്ങൾ, പാട്ടുകൾ, നൃത്തങ്ങൾ, മുതലായ മറ്റു പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഉച്ചക്ക് ഓണ സദ്യയും ശേഷം കലാപരിപാടികൾ  തുടരുകയും വൈകിട്ട് ആറ് മണിയോട് കൂടി സമാപിക്കുകയും ചെയ്യുന്നതാണ്.എല്ലാ മാതാപിതാക്കളും തങ്ങളുടെ  കുടുംബാംഗങ്ങളും കുട്ടികളുമായി ഈ പരിപാടിയിൽ പങ്ക് ചേരണമെന്ന് സത്സംഗിനുവേണ്ടി അറിയിക്കുന്നു. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സംസ്കൃതി സത്സംഗിൻ്റെ കമ്മിറ്റിയുമായി ബന്ധപ്പെടുക.

ഒപ്പം കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ രെജിസ്ട്രേഷൻ പൂർത്തിയായി എന്ന് ഉറപ്പുവരുത്തുക. രജിസ്‌ട്രേഷനുള്ള അവസാന തീയതി: 20-09-2024

Register Online for  onam celebration with samskriti satsang:  https://www.eventblitz.ie/event/samskritionam24/

☎: 0894263101 Aneesh

☎: 0879612033 Kala Vinod

നമ്മൾ മലയാളികൾ ലോകത്ത് എവിടെ ആയിരുന്നാലും നമ്മുടെ ഉത്സവമായ ഓണം ആഘോഷിക്കാതിരിക്കാറില്ല. "എല്ലാവർക്കും തിരുവോണ ആശംസകൾ"

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !