ഡബ്ലിൻ: മലയാളി കുടുംബം അയർലൻഡിൽ വീട്ടിലെ വീട്ടുപേര് ഉള്ള നെയിംപ്ലേറ്റ് ശരിയാക്കുന്ന വിഡിയോ ഓൺലൈനിൽ പങ്കുവച്ച് കോളനിവൽക്കരണം' എന്ന് വംശീയമായി വിശേഷിപ്പിച്ച് ഐറിഷ് പൗരൻ കളിയാക്കുന്നതാണ് ഏറ്റവും പുതിയ വാർത്ത.
ഡബ്ലിനിൽ പുതുതായി വാങ്ങിയ വീട്ടിലെ നെയിംപ്ലേറ്റ് ഉറപ്പിക്കുന്ന മലയാളി കുടുംബത്തിന്‍റെ വിഡിയോ പങ്കുവച്ച് കൊണ്ട് എക്സ് പ്ലാറ്റ്ഫോമിലൂടെ ഐറിഷ് പൗരൻ മൈക്കലോ കീഫെയാണ് (@Mick_O_Keeffe)വംശീയ വിദ്വേഷ പരമാർശവുമായി രംഗത്ത് വന്നിരിക്കുന്നത്. 'ഇന്ത്യക്കാർ വാങ്ങിയ മറ്റൊരു വീട്. 1.5 ബില്യൻ ജനങ്ങളുള്ള ഒരു രാജ്യം നമ്മുടെ ചെറിയ ദ്വീപ് കോളനിവൽക്കരിക്കുകയാണ്.' – എന്നാണ് ഉപയോക്താവ് എക്‌സ് പ്ലാറ്റ്ഫോമിൽ എഴുതിയത്.
📍Limerick, Ireland
— MichaeloKeeffe (@Mick_O_Keeffe) September 18, 2024
Another house bought up by Indians.
Our tiny island is being colonised by a country of 1.5 billion people. pic.twitter.com/tJh3Vldla2
അയർലണ്ടിൽ എത്തിയാൽ എങ്ങിനെയും കാശ് ഉണ്ടാക്കി ഇവിടെ ഒരു വീട് തട്ടിക്കൂട്ടുക എന്നതാണ് ഒരു ശരാശരി കുടിയേറ്റ കുടുംബം ആഗ്രഹിക്കുന്നത്. അത് സാധിയ്ക്കുമ്പോൾ ആരും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിയ്ക്കും കൂടാതെ മലയാളികൾ വീട്ടുപേര് എഴുതി വയ്ക്കുകയും ചെയ്യും. മിക്ക വീടുകളിലും ഹൗസ് നമ്പറുകൾ കാണുന്നുവെങ്കിലും മലയാളികൾ മാത്രമല്ല അയർലണ്ടിൽ വീട്ടിൽ വീട്ടുപേര് എഴുതുന്നത്. ടൗണുകളിലും ഗ്രാമങ്ങളിലും അയർലണ്ടിൽ ഇത് സർവ്വ സാധാരണമാണ്.
ഇദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് വംശീയ വിദ്വേഷപരമാണെന്ന് സമൂഹ മാധ്യമത്തിൽ നിരവധി പേർ വിമർശിക്കുന്നു. എന്നാൽ ഇവിടെ പറഞ്ഞപോലെ വീഡിയോ എടുത്ത് അതിനെ വൃത്തികെട്ട രീതിയിൽ ചിത്രികരിക്കുന്നത് വംശീയ വിദ്വേഷം തന്നെ രാജ്യത്തു താമസിക്കാൻ സ്ഥല ലഭ്യത ഇല്ലാഞ്ഞിട്ടല്ല. അതിന് ആർജ്ജവം കാണിക്കാഞ്ഞിട്ടാണ്. ഇയാൾ മുൻപും വർഗീയ വിഷം ചൊരിയുന്ന പോസ്റ്റുകളുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. മുൻപ് ഇത് അയർലണ്ടിലെ ഒരു പാർക്കിനെ കുറിച്ചായിരുന്നു.
ചിലർ ചോദിച്ചു ... ‘‘കോളനിവത്കരിച്ചോ? സുഹൃത്തേ, അവർ പണം നൽകി അത് വാങ്ങി, കാരണം കുറച്ച് ഐറിഷുകാർക്ക് പണത്തിന് ആവശ്യം ഉണ്ടായിരുന്നു. അത് നിയമവിരുദ്ധമായ ഒന്നല്ല. ചിലർ പോയി മന്ത്രിയോട് പറയാൻ പറയുന്നു. നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, സംരക്ഷണ നിയമങ്ങൾ ഉണ്ടാക്കാൻ നിങ്ങളുടെ നിയമസഭാംഗങ്ങളോടും സർക്കാരിനോടും ആവശ്യപ്പെടുക ’’– മറ്റൊരാൾ അഭിപ്രായപ്പെട്ടു.
‘‘പ്രശ്‌നം എന്താണെന്ന് ഞാൻ കാണുന്നില്ല, ഈ കുടിയേറ്റക്കാർ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരല്ല. അവർ സമ്പദ്‌വ്യവസ്ഥയിൽ എന്തെങ്കിലും സംഭാവന ചെയ്യുന്നുണ്ടെങ്കിൽ, അവർക്ക് ഒരു ബിസിനസ് ഉണ്ടെങ്കിൽ തൊഴിലവസരങ്ങൾ പോലും സൃഷ്ടിച്ചേക്കാം. അനിയന്ത്രിതമായ കുടിയേറ്റമാണ് പ്രശ്‌നം ’ നിരവധി പേർ ഇത് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ‘‘നിങ്ങൾ കഠിനാധ്വാനം ചെയ്താൽ, നിങ്ങൾക്കും ഇത് നേടാനാകും. കീബോർഡിന് പിന്നിൽ വെറുതെ ഇരുന്നാൽ നിങ്ങൾക്ക് ഒന്നും നേടാനാകില്ല സുഹൃത്തേ’’– ട്വീറ്റിന് മറുപടിയായി മറ്റു ചിലർ നിലപാട് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.