യുകെ : എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥതയിൽ വലഞ്ഞു കുടുംബങ്ങൾ, എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥതയിൽ വലഞ്ഞു കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ മുതൽ പ്രായം ചെന്നവർ വരെ. "സര്‍വീസ് മുടങ്ങുന്നതില്‍" എയര്‍ ഇന്ത്യയുടെ ഗാറ്റ്വിക് കൊച്ചി സര്‍വീസിനെ തള്ളിപ്പറയുകയാണ് യുകെ മലയാളികൾ ഉൾപ്പെടുന്ന കുടുംബങ്ങൾ. ആറ്റു നോറ്റ് കിട്ടിയ സർവീസ്സിനെ ഒരുകാലത്തു നെഞ്ചിലേറ്റിയവർ ആണ് യുകെ മലയാളികൾ.
കാശ് ഏറെ ആയിട്ടും പ്രീമിയം നിരക്കില്‍ ഉള്ള ടിക്കറ്റുകള്‍ യാത്രക്കാര്‍ വാങ്ങുന്നത് നേരിട്ട് പറക്കുമ്പോള്‍ ഉള്ള സമയലാഭം കണക്കിലെടുത്താണ്. എന്നാല്‍ മിക്ക ദിവസവും വൈകി പുറപ്പെടുന്ന എയര്‍ ഇന്ത്യയില്‍ ഈ സമയലാഭം കാര്യമായി പ്രയോജനപ്പെടുന്നില്ല എന്ന് മാത്രമല്ല മിക്ക സമയവും മറ്റു വിമാനത്താവളത്തേക്കാളും 200 പൗണ്ട് അധികം നല്‍കിയാണ് മലയാളികള്‍ യുകെയില്‍ നിന്നും ഈ വിമാനം വഴി നാട്ടില്‍ എത്തുന്നത്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ മുതൽ പ്രായം ചെന്ന ഒട്ടേറെയാളുകൾ വരെ പല വിമാനത്താവളങ്ങള്‍ കയറിയിറങ്ങി ദുരിതം അനുഭവിക്കുന്ന കെടുകാര്യസ്ഥതയാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയുടെ ഗാറ്റ്വിക് കൊച്ചി സര്‍വീസിനെ കുപ്രസിദ്ധമാക്കിയിരിക്കുന്നത്. ഇവരെ കടുത്ത പ്രയാസത്തിലേക്ക് തള്ളിവിടുന്ന കണ്ടില്ലെന്ന രീതിയാണ് രീതിയാണ് എയര്‍ ഇന്ത്യയുടേത്.
വിമാനം പുറപ്പെടുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പേ റിപ്പോര്‍ട്ട് ചെയ്യാന്‍ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ വിമാനം പറന്ന് തുടങ്ങിയിട്ടും രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും സ്‌നാക് അടക്കമുള്ള പലഹാരങ്ങള്‍ വൈകിയത് അടുത്തകാലത്ത് യാത്രക്കാരെ നന്നായി ചൊടിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതോടെ മുൻപ് മുടങ്ങിയ വിമാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുവാനും നിരവധി പേരാണ് ഇപ്പോൾ എത്തുന്നത്. മിക്കവാറും ആളുകൾ ഇനി ഞാൻ കേറില്ല എന്ന് പറഞ്ഞു ഒഴിവാക്കുകയാണ് ജോലി തിരക്കിൽ സംഭവിക്കുന്നത്. അതിനാൽ ഇങ്ങനെ ഒക്കെ ഓടിയാൽ മതിയെന്ന അവസ്ഥയ്‌ക്കെതിരെ ഇപ്പോൾ യുകെ മലയാളികളുടെ നേതൃത്വത്തിൽ പരാതി അയച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ യാതൊരു മുന്നറിപ്പും കൂടാതെ റദ്ദ് ചെയ്യുകയും ഏകദേശം 250 യാത്രക്കാര്‍ ദുരിതത്തിലായ സംഭവത്തിന്റെ ചുവടുപിടിച്ചു, എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാന സര്‍വീസുകളുടെ നിരുത്തരവാദിത്വപരമായ സേവനങ്ങളെയും അതുമൂലം യാത്രക്കാര്‍ക്കും പ്രായമായവര്‍, കുഞ്ഞുങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ അടങ്ങുന്ന അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും പ്രശ്‌നത്തില്‍ അടിയന്തിരമായ പ്രശ്‌ന പരിഹാരം അഭ്യര്‍ത്ഥിച്ചുകൊണ്ടും തയ്യാറാക്കിയിരിക്കുന്ന നിവേദനത്തില്‍ മുന്നറിയിപ്പില്ലാതെ തുടര്‍ച്ചയായി ഇത്തരത്തില്‍ ഉണ്ടാകുന്ന വിമാന റദ്ദാക്കലുകള്‍ കൊണ്ട് ഭവിക്കുന്ന പ്രധാന ദൂഷ്യവശങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുകയും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തു.
എയര്‍ ഇന്ത്യ സര്‍വീസ് മുടങ്ങുന്നതില്‍ പ്രതിഷേധമുയര്‍ന്നു. ഒഐസിസി പരാതി നല്‍കി. പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് കോട്ടയം എം പി റോമി കുര്യാക്കോസ്
ആഗോള പ്രവാസി സമൂഹത്തെ ബാധിക്കുന്ന സാമൂഹിക ഉത്തരവാദിത്വ വിഷയങ്ങള്‍ ഏറ്റെടുക്കുകയും പ്രശ്‌നപരിഹാര ശ്രമങ്ങളില്‍ നേരിട്ട് ഇടപെടുകയും ചെയ്തുകൊണ്ട് മറ്റു പ്രവാസ സംഘടനകള്‍ക്ക് മാതൃകയായിരിക്കുകയാണ് ഒഐസിസി (യുകെ). എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാന സര്‍വീസുകളുടെ നിരന്തരമുള്ള റദ്ദാക്കലുകളും തന്മൂലം വലിയൊരു ശതമാനം യാത്രികര്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ജനപ്രതിനിധികളുടെയും വിമാന കമ്പനി അധികാരികളുടെയും ശ്രദ്ധയില്‍ പെടുത്തി ഇരുകൂട്ടരും അടിയന്തിരമായി പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഒഐസിസി (യുകെ) നാഷണല്‍ കമ്മിറ്റി. ഇതു സംബന്ധിച്ച നിവേദനം ഒഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് എയര്‍ ഇന്ത്യ സിഇഒ & എംഡി വില്‍സന്‍ ക്യാബെല്‍, കോട്ടയം ലോക്‌സഭ അംഗം ഫ്രാന്‍സിസ് ജോര്‍ജ് എംപി എന്നിവര്‍ക്ക് സമര്‍പ്പിച്ചു.
കോട്ടയം ലോക്‌സഭ അംഗം ഫ്രാന്‍സിസ് ജോര്‍ജുമായി ബുധനാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഒഐസിസി (യുകെ) പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഇമെയില്‍ മുഖേന നിവേദനം നല്‍കിയത്. പ്രശ്‌നപരിഹാരത്തിനായി അടിയന്തിരമായി ഇടപെടാമെന്ന ഉറപ്പ് എംപിയില്‍ നിന്നും ലഭിച്ചതായി ഷൈനു പറഞ്ഞു. പ്രവാസി സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിലുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ ഒഐസിസി (യുകെ) തുടരുമെന്നും പ്രശ്‌ന പരിഹാരത്തിനായി ഏതറ്റം വരെ പോകുന്നത്തിനും ഒഐസിസി (യുകെ) പ്രതിജ്ഞാബദ്ധരാണെന്നും തുടര്‍ന്നുള്ള അവര്‍ കൂട്ടിച്ചേര്‍ത്തു.
വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ടിക്കറ്റ് റഫണ്ട് പ്രശ്‌നങ്ങള്‍, പ്രീമിയം ടിക്കറ്റ് യാത്രക്കാര്‍, സ്‌കൂള്‍ തുറക്കുന്ന സമയത്തെ യാത്രക്കാര്‍, മെഡിക്കേഷനിലുള്ളവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരുമായ യാത്രക്കാര്‍, പ്രായമായവര്‍ / കുഞ്ഞുങ്ങള്‍ തുടങ്ങി പരസഹായം ആവശ്യമായ യാത്രക്കാര്‍ തുടങ്ങിയവര്‍ക്കുണ്ടാകുന്ന സ്വാഭാവിക ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാര നിര്‍ദേശങ്ങളും നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.