നായ്ക്കളുടെ ആക്രമണം വർദ്ധിച്ചു; ഒരു ലക്ഷം ഡോളർ പിഴയും ജയിൽ ശിക്ഷയും പിഴ ഇരട്ടിയുമാകാം

ഓസ്ട്രേലിയ:   നായ്ക്കളുടെ ആക്രമണം വർദ്ധിച്ചു;  ഒരു ലക്ഷം ഡോളർ പിഴയും  ജയിൽ ശിക്ഷയും പിഴ ഇരട്ടിയുമാകാം

നായ്ക്കളുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സൗത്ത് ഓസ്ട്രേലിയൻ ഗവൺമെന്റ് പുതിയ നിയമം നടപ്പിലാക്കുന്നു. ഒരു ലക്ഷം ഡോളർ വരെ പിഴയും അതോടൊപ്പം ജയിൽ ശിക്ഷയും ലഭിക്കാവുന്ന വിധത്തിലാണ് പുതിയ നിയമം നിലവിൽ വന്നിരിക്കുന്നത്.

മരണമോ ഗുരുതരമായ പരുക്കോ ഉണ്ടാക്കുന്ന നായ്ക്കളുടെ ഉടമകൾക്ക് 25000 ഡോളർ വരെ പിഴ ശിക്ഷ ലഭിക്കും. എന്നാൽ ആക്രമിച്ച നായയെ ഇതിനു മുൻപ് "അപകടകാരിയായി" പ്രഖ്യാപിച്ചിട്ടുള്ളതാണെങ്കിൽ പിഴ ശിക്ഷ ഇരട്ടിയാകും. നായ്ക്കളെക്കൊണ്ട് ബോധപൂർവ്വം ആളുകളെ ആക്രമിപ്പിക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ വരെ പിഴയോ നാലുവർഷം ജയിലോ ലഭിക്കും.

കഴിഞ്ഞവർഷം സംസ്ഥാനത്ത്  ആകമാനം 1200 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആക്രമണത്തിനിരയായ 500 ഓളം ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുകയുമുണ്ടായി. ഇതാണ് സർക്കാരിനെ ശക്തമായ പുതിയ നിയമം നടപ്പിലാക്കാൻ പ്രേരിപ്പിച്ചത്. അടുത്തയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !