കെറി : അയർലണ്ടിലെ കെറിയിലെ തിരുവോണ ആഘോഷങ്ങൾ സെപ്റ്റംബർ 14ന് ശനിയാഴ്ച്ച. കെറി ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് കെറിയിലെ ഓണാഘോഷം.
ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ട്രെലി സി.ബി.സ് പ്രൈമറി സ്കൂളിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. അത്തപൂക്കളമൊരുക്കി , അതിഥികളെ വരവേറ്റ് വമ്പിച്ച പരിപാടികളാണ് കെറി മലയാളി സമൂഹം ഒരുക്കുന്നത്.
അമ്പതോളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര ഇത്തവണയും കെറി ഓണത്തെ സമ്പന്നമാക്കും.കൂടാതെ ഈ ഓണഘോഷപരിപാടിയിൽ കെറി മലയാളി മങ്ക, കേരള ശ്രീമാൻ മത്സരവും ഇതേ വേദിയിൽ അരങ്ങേരുന്നതും പരിപാടിയെ കൂടുതൽ സമ്പന്നമാക്കുന്നു.
കുട്ടികളുടെയും മുതിർന്നവരുടെയും ഫ്യൂഷൻ ഡാൻസ് , ചെണ്ടമേളം, വിവിധയിനം ഗെയിമുകൾ , വടംവലി മത്സരം, കൂടാതെ വേദിയെ ഇളക്കിമറിക്കാൻ കെറിയിലെ ഗായിക, ഗായകന്മാരുടെ ഗാനമേള എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.