ശ്രീനഗർ: നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിന് സജ്ജമായി ജമ്മു കശ്‌മീര്‍. നാളെയാണ് കശ്‌മീരില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. സെപ്‌റ്റംബര്‍ 18നായിരുന്നു ജമ്മുവിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 61.13 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഒക്‌ടോബർ 1നാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. ഒക്‌ടോബർ എട്ടിന് വോട്ടെണ്ണും.
ശ്രീനഗറിലെ പോളിങ് ഉദ്യോഗസ്ഥരെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുമായി (ഇവിഎംഎസ്) അതത് പോളിങ് സ്‌റ്റേഷനുകളിലേക്ക് അയച്ചു. പോളിങ് പാർട്ടികളുടെ ക്ഷേമത്തിന് ഊന്നൽ നൽകിയിട്ടുണ്ടെന്നും നിരവധി സൗകര്യങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ടെന്നും റിട്ടേണിങ് ഓഫിസർ മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനഗറിലെ ഏറ്റവും വലിയ അസംബ്ലി മണ്ഡലമായ സാദിബാൽ മണ്ഡലത്തിൽ ഏകദേശം 143 പോളിങ് ബൂത്തുകളാണ് ഉള്ളത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും അടക്കം എല്ലാവരും തെരഞ്ഞെടുപ്പിന് സജ്ജരാണെന്നും അദ്ദേഹം വിശദീകരിച്ചു.
ജമ്മു കശ്‌മീരിലെ ആറ് ജില്ലകളിലെ 26 നിയമസഭ സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ജമ്മു കശ്‌മീരിലെ മുൻ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമർ അബ്‌ദുള്ള മത്സരിക്കുന്ന ബുദ്ഗാം, ഗന്ദേർബൽ മണ്ഡലങ്ങളും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടും.
നൗഷേര അസംബ്ലി സീറ്റിൽ നിന്ന് മത്സരിക്കുന്ന ജമ്മു കശ്‌മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌നയും സെൻട്രൽ-ഷാൽതെങ് സീറ്റിൽ നിന്ന് മത്സരിക്കുന്ന ജമ്മു കശ്‌മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് താരിഖ് ഹമീദ് കർറയുമാണ് മത്സരരംഗത്തുള്ള മറ്റ് പ്രമുഖ സ്ഥാനാർഥികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.