പാലാ മൂന്നിലവ് സ്വ​ദേശി ജിൻസൺ, ഇനി ഓസ്ട്രേലിയൻ മന്ത്രി; ഓസ്ട്രേലിയൻ മന്ത്രിസഭയിലെ ആദ്യ ഇന്ത്യക്കാരൻ

ഓസ്ട്രേലിയൻ മന്ത്രിസഭയിൽ മലയാളിയും. പാലാ മൂന്നിലവ് സ്വ​ദേശി ജിൻസൺ ചാൾസ് ആണ് ഓസ്ട്രേലിയയിൽ മന്ത്രിയായത്. ആ​ദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച എട്ടം​ഗ മന്ത്രിസഭയിലാണ് ജിൻസൺ ഇടം നേടിയത്. കായികം, കല, യുവജനം, വയോജനം തുടങ്ങി പ്രധാനപ്പെട്ട ഏഴോളം വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുക. ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ആദ്യമായി ഇടം നേടുന്ന ഇന്ത്യക്കാരനാണ് ജിൻസൺ. 

ആന്റോ ആന്റണി എം പിയുടെ സഹോദര പുത്രനായ ജിൻസൺ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി ആയാണ് മത്സരിച്ചത്. നഴ്സിം​ഗ് മേഖലയിലെ ജോലിക്കായി 2011 ൽ ആണ് ജിൻസൺ ഓസ്ട്രേലിയയിൽ എത്തിയത്. പിന്നീട് ജിൻസൺ നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് മെന്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ച്ചററായും സേവനം അനുഷ്ഠിക്കുന്നു. 

പ്രവാസി മലയാളികൾക്കായി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ‌ ഇന്റർനാഷണൽ ഫൗണ്ടേഷൻ രാജ​ഗിരി ഹോസ്പിറ്റലുമായി ചേർന്ന് നടപ്പാക്കുന്ന ഫാമിലി കണക്റ്റ് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷണൽ കോർഡിനേറ്റർ ആണ് ജിൻസൺ ആന്റോ ചാൾസ്. 

കഴിഞ്ഞ എട്ട് വർഷമായി ലേബർ പാർട്ടി പ്രതിനിധിയും ലേബർ മന്ത്രിസഭയിലെ മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കെയ്റ്റ് വെർഡൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ലിബറൽ പാർട്ടി പ്രതിനിധിയായി മത്സരിച്ച് ജിൻസൺ തിരിച്ച് പിടിച്ചത്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി(എൻടി) തിരഞ്ഞെടുപ്പിൽ സാന്‍ഡേഴ്സണ്‍ മണ്ഡലത്തില്‍ നിന്നാണ് ജിൻസൻ ജനവിധി തേടിയത്. കൺട്രി ലിബറൽ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ജിന്‍സൺ വിജയിച്ചത്. ജിൻസന്റെ പാർട്ടി നേർത്തേൺ ടെറിറ്ററി ലെജിസ്ലേറ്റീവ് അസംബ്ലിയിലെ 25 സീറ്റിൽ 17 സീറ്റും വിജയിച്ചിരുന്നു ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളിൽ മലയാളികൾ മൽസരിച്ചിരുന്നെങ്കിലും ജിൻസൺ ചാൾസ് മാത്രമാണ് വിജയിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !