പുതിയ ഐഫോൺ അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം ഹുവായ് ടെക്‌നോളജീസ് ലോകത്തിലെ ആദ്യത്തെ ട്രൈ-ഫോൾഡബിൾ ഫോൺ പുറത്തിറക്കി


ലോകത്തിലെ ഏറ്റവും വലിയ സ്‌മാർട്ട്‌ഫോൺ വിപണിയിൽ തങ്ങളുടെ ലീഡ് വിപുലീകരിക്കാനും പുതിയ ഐഫോൺ 16 സീരീസ് അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം  ചൈനയുടെ ഹുവായ് ടെക്‌നോളജീസ് ലോകത്തിലെ ആദ്യത്തെ ട്രൈ-ഫോൾഡബിൾ ഫോൺ പുറത്തിറക്കി. 

തെക്കൻ ടെക് ഹബ്ബായ ഷെൻഷെനിൽ നടന്ന ഒരു ലോഞ്ച് ചടങ്ങിനിടെ, ചൈനീസ് ടെക് ഭീമൻ അതിൻ്റെ പുതിയ Mate XT കാണിച്ചു. ഉപകരണത്തിന് ഇതിനകം 3.6 ദശലക്ഷത്തിലധികം പ്രീ-ഓർഡറുകൾ ലഭിച്ചു,

ഫോൺ സെപ്റ്റംബർ 20-ന് വിൽപ്പനയ്‌ക്കെത്തും, നിലവിൽ ലഭ്യത ചൈനയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 19999 യുവാൻ അല്ലെങ്കിൽ 2800 ഡോളറിന് ഏകദേശം 2,35,000 ലക്ഷം രൂപ ആയിരിക്കും വില.

മേറ്റ് എക്സ്റ്റിയിലെ ക്യാമറ യൂണിറ്റിൽ 50 എംപി പ്രധാന ക്യാമറ, 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5.5x ഒപ്റ്റിക്കൽ സൂം പിന്തുണയുള്ള 12 എംപി ടെലിഫോട്ടോ ലെൻസ് എന്നിവ അടങ്ങിയിരിക്കുന്നു. മുൻവശത്ത്പഞ്ച്-ഹോൾ കട്ടൗട്ടിനുള്ളിൽ  8 എംപി സെൽഫി ക്യാമറയും ഉണ്ട്. 

വെറും 3.6 എംഎം കനമുള്ള 5600 എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററിയാണ് എത്തുന്നത്. സ്മാർട്ട്‌ഫോണിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ബാറ്ററിയായിരിക്കും ഇത്. 66W ഫാസ്റ്റ് വയർഡും 50W വയർലെസ് ചാർജിങും ഫോൺ പിന്തുണയ്ക്കുന്നു. ട്രിപ്പിൾ ഫോൾഡിംഗ് സ്മാർട്ട്‌ഫോണിനായി 3 ദശലക്ഷത്തിലധികം പ്രീ-ഓർഡറുകൾ നേടിയതായി അതിൻ്റെ വെബ്‌സൈറ്റിൽ പറയുന്നു.

പൂർണ്ണമായും മടക്കിയാൽ 6.4 ഇഞ്ച് സ്മാർട്ട്‌ഫോൺ പോലെ ഉപയോഗിക്കാം. ഭാഗികമായി തുറക്കുമ്പോൾ, അത് 7.9 ഇഞ്ച് സ്മാർട്ട്‌ഫോണായി മാറുന്നു, പൂർണ്ണമായും തുറക്കുമ്പോൾ 10.2 ഇഞ്ച് 3K റെസല്യൂഷനുള്ള മടക്കാവുന്ന OLED സ്‌ക്രീനാണ് മേറ്റ് എക്സ് ടിയിൽ എത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !