ഡെറാഡൂൺ: ശക്തമായ ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സഹോദരിമാരെ കാണാതായി.
ഉത്തരാഖണ്ഡിൽ ഗംഗാ നദിയിൽ കുളിക്കുന്നതിനിടെയാണ് അപകടം. തിങ്കളാഴ്‌ച രാവിലെ 11.30ഓടെ ഗീത കുതിര്പടിയിലാണ് അപകടം സംഭവിച്ചത്. ഒരു സ്ത്രീയും രണ്ട് കുടുംബങ്ങളിൽ നിന്നുള്ള അഞ്ച് കുട്ടികളും ഗംഗാ നദിയിൽ കുളിക്കുകയായിരുന്നു. ഇതിനിടെയാണ് ഒൻപത് വയസുകാരൻ സൂരജ് ശക്തമായ ഒഴുക്കിൽപ്പെട്ട് നദിയിൽ മുങ്ങിയത്. ഉടനെ തന്നെ സൂരജിൻ്റെ സഹോദരിമാരായ സാക്ഷി (15), വൈഷ്ണവി (13) എന്നിവർ രക്ഷിക്കാനായി ചാടി.
രണ്ട് പേരും ചേർന്ന് സൂരജിനെ രക്ഷപ്പെടുത്തി നദിയുടെ തീരത്തേക്ക് തള്ളി മാറ്റിയെങ്കിലും ഒഴുക്കിൽപ്പെട്ട് സാക്ഷിയും വൈഷ്ണവിയും മുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാന ദുരന്ത നിവാരണ സേനയെ അറിയിച്ചു. തുടർന്നാണ് നദിയിൽ തെരച്ചിൽ ആരംഭിക്കാൻ സാധിച്ചത്. രണ്ട് പേരെയും കണ്ടെത്താനായിട്ടില്ലെന്ന് ഇതുവരെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.