കൊല്ലം: കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്നാരോപിച്ച് 19 കാരിയെ മർദ്ദിച്ച സംഭവത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കെതിരെയും കേസെടുത്തു.
ചവറ പൊലീസാണ് കേസെടുത്തത്. ഗാർഹിക പീഡനം, സ്ത്രീകൾക്ക് എതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. യുവതിയുടെ ഭർത്താവ് മഹേഷ്, സഹോദരൻ മുകേഷ്, മാതാപിതാക്കളായ മുരളി, ലത എന്നിവർക്ക് എതിരെയാണ് കേസ്. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. പ്രസവം കഴിഞ്ഞ് 27-ാം ദിവസമായിരുന്നു മർദ്ദനം.
യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് പരാതി. മർദ്ദനത്തിൽ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്ന ആരോപണം ഉയർന്നിരുന്നു.
കുഞ്ഞിന് പാലുകൊടുത്തിട്ട് കിടന്നതായിരുന്നു താനെന്നും അപ്പോഴേക്കും ഭർത്താവിൻ്റെ വീട്ടുകാർ വന്ന് വീണ്ടും കുട്ടിക്ക് പാലുകൊടുക്കാൻ പറഞ്ഞുവെന്നുമാണ് യുവതിയുടെ പരാതി.പാലുകൊടുത്തിട്ട് രണ്ടുമണിക്കൂർപോലും ആയില്ലെന്ന് താൻ പറഞ്ഞു. അപ്പോഴേക്കും ഭർത്താവ് കഴുത്തിന് പിടിച്ചു. പിന്നെ ഭർത്താവിൻ്റെ അച്ഛനും മർദ്ദിച്ചെന്നും യുവതി പറഞ്ഞിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിക്കുകയാണ് കുടുംബം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.