സ്പേസ്:എഎഫ്പി സ്റ്റാർലൈനർ പേടകത്തെ സഞ്ചാരികളില്ലാതെ തിരികെ ഇറക്കാൻ തീരുമാനിച്ചെങ്കിലും പേടകത്തിൽ പുതിയ പ്രശ്‌നങ്ങൾ കാണപ്പെടുന്നതായി റിപ്പോർട്ടുകൾ.
പേടകം സാങ്കേതിക തകരാറിനെ തുടർന്ന് ദിവസങ്ങളായി നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. പേടകത്തിൽ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബാച്ച് വിൽമറിനേയും മറ്റൊരു പേടകത്തിൽ തിരിച്ചെത്തുമെന്നും പേടകത്തെ തനിയെ ഇറക്കുമെന്നും നാസ ദിവസങ്ങൾക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. അതിനിടെ പുതിയ പ്രശ്നങ്ങൾ പേടകത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. സ്റ്റാർലൈനർ പേടകത്തിൽ നിന്ന് വിചിത്ര ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ബാച്ച് വിൽമർ.
ആർസ് ടെക്നിക്ക എന്ന വെബ്സൈറ്റാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. പേടകത്തിലെ സ്പീക്കറിൽ നിന്ന് വിചിത്രമായ ശബ്‌ദം ഉണ്ടാവുമെന്നും അതിന് കാരണം അറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു സോണാർ പിങ് പോലുള്ള സ്പന്ദന ശബ്ദം പോലെയായിരുന്നു അത് എന്ന് വിൽമർ പറയുന്നു. ഇത്തരത്തിലുള്ള അപാകതകൾ ബഹിരാകാശ സഞ്ചാരികളുടെ ശ്രദ്ധയിൽ പെടുന്നതും റിപ്പോർട്ട് ചെയ്യുന്നതും വളരെ സാധാരണമാണ്. അവ പലതും പേടകത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കാറില്ല. സ്റ്റാർലൈനറിലെ സ്പീക്കറിൽ ഈ ശബ്ദം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല.
അത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് മിഷൻ കൺട്രോൾ സെൻറർ. മൂന്ന് മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന സ്റ്റാർലൈനർ പേടകം ഈ മാസം തിരിച്ചിറക്കും. ഹീലിയം ചോർച്ചയും ത്രസ്റ്ററുകളും പ്രവർത്തനരഹിതമാണ്. സാങ്കേതിക പ്രശ്‌നമുള്ള പേടകത്തിൽ സഞ്ചാരികളെ തിരികെ ഇറക്കുന്നത് വെല്ലുവിളി ആയതിനാൽ അവരെ മറ്റൊരു പേടകത്തിൽ തിരിച്ചെത്തിക്കാൻ നാസ തീരുമാനിക്കുകയായിരുന്നു. സ്‌പേസ് എക്‌സിൻ്റെ ക്രൂ 9 പേടകത്തിലാണ് സുനിത വില്യംസും ബാച്ച് വിൽമറും തിരികെ എത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.