‘ഗോൾ ഫോർ വയനാട്’ വയനാടിന് 25 ലക്ഷം രൂപ നൽകി കേരള ബ്ലാസ്റ്റേഴ്സ്

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സഹായഹസ്തവുമായി ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ടീം സംഭാവന നൽകി.

'ഗോൾ ഫോർ വയനാട്' എന്ന പേരിൽ ഒരു ക്യാമ്പിനും ടീം പ്രഖ്യാപിച്ചു. ഉടൻ ആരംഭിക്കുന്ന ഐ.എസ്.എൽ 11ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ടീം നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് 'ഗോൾ ഫോർ വയനാട്' ക്യാമ്പയിൻ. കേരള ബ്ലാസ്റ്റേഴ്സിൻ്റെ സഹ-ഉടമകളുടെ 1.25 കോടി രൂപ സംഭാവനയ്ക്ക് പുറമേയാണ് ബ്ലാസ്റ്റേഴ്സും ഒപ്പം ചേരുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.എസ്.ഐ. നിമ്മഗഡ്ഡ, കെബിഎഫ്സി ഡയറക്ടർ നിഖിൽ ബി. നിമ്മഗഡ്ഡ, കെബിഎഫ്‌സി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശുശെൻ വശിഷ്‌ത് എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ടീം ജഴ്‌സിയും വരാനിരിക്കുന്ന സീസണിലെയും മുഖ്യമന്ത്രിയെ മുഖ്യമന്ത്രി ചടങ്ങിലേക്ക് മത്സരമായി ക്ഷണിക്കുകയും ചെയ്തു. 

നമ്മുടെ മുന്നോട്ടുള്ള യാത്രയും വളർച്ചയും സമൂഹവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് കേരള ബ്ലാസ്റ്റിൻ്റെ പ്രഥമ പരിഗണന നൽകുന്നതെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ ചേർക്കുമെന്നും നമ്മുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞാണ് ടീം പ്രവർത്തിക്കുന്നതെന്നും കെ.ബി.എഫ്.സി ഡയറക്ടർ നിഖിൽ ബി. നിമ്മഗഡ്ഡ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !