കൊച്ചി: മോട്ടോർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമാണെന്ന് ഹൈക്കോടതി.
ഇതിൻ്റെ പേരിൽ കൂളിംഗ് ഫിലിം നിർമ്മിക്കുന്ന കമ്പനി, കൂളിംഗ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, സൺ കൺട്രോൾ ഫിലിം നടത്തുന്നതിൻ്റെ പേരിൽ റജിസ്ട്രേഷൻ റജിസ്ട്രേഷൻ ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയത് തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി.
2021 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ൻ്റെ ഭേദഗതി അനുസരിച്ച് മോട്ടോർ വാഹനങ്ങളുടെ മുന്നിലും പിന്നിലും സേഫ്റ്റിഗ്ലാസുകൾക്ക് പകരം 'സേഫ്റ്റിഗ്ലേസിംഗ്' കൂടി ഉപയോഗിക്കാൻ അനുവാദമുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൻ്റെ 2019 ലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിംഗ് ആണ് അനുവദനീയമായിട്ടുള്ളത്.
സേഫ്റ്റി ഗ്ലാസിൻ്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിംഗിൻ്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ഭാഗങ്ങളിൽ 70 ശതമാനവും 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങൾ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകൾ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.