മാർത്തോമ്മാ സുറിയാനി സഭാ പ്രതിനിധി മണ്ഡലത്തിൻ്റെ മൂന്നാം ദിവസത്തെ യോഗം

തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭ പ്രതിനിധി മണ്ഡലത്തിൻ്റെ മൂന്നാം ദിവസത്തെ യോഗം കുർബ്ബാന ശുശ്രൂഷയോടെ ആരംഭിച്ചു.

സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ കുർബ്ബാനയ്ക്കു നേതൃത്വം നൽകി. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്താ, ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, എപ്പിസ്‌ക്കോപ്പാമാരായ തോമസ് മാർ തിമൊഥെയോസ്, ഡോ. എസെക് മാർ ഫിലക്സിനോസ്, ഡോ. എബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം, സീനിയർ വികാരി ജനറാൾ വെരി റവ. ഡോ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എബി ടി.മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ സഹ നേതൃത്വം നൽകി.

തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ സജീവ സേവനത്തിൽ നിന്ന് വിരമിച്ച 26 വൈദികരെ ആദരിച്ചു. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ, വികാരി ജനറാൾ വെരി റവ. ജോർജ് മാത്യു, സഭാ സെക്രട്ടറി റവ. എബി ടി.മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്താ എപ്പിസ്‌ക്കോപ്പാമാരായ തോമസ് മാർ തിമൊഥെയോസ്, ഡോ. എസെക് മാർ ഫിലക്സിനോസ്, ഡോ. എബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം എന്നിവരും സീനിയർ വികാരി ജനറാൾ വെരി റവ. ഡോ. ഈശോ മാത്യു, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയയെ കോമാട്ട് എന്നിവർ പങ്കെടുത്തു.

സഭാ അവാർഡുകൾ നൽകി.സഭയുടെ 2024 ലെ മാർത്തോമ്മാ മാനവ സേവ അവാർഡ് പ്രമുഖ വ്യവസായ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ ബാംഗ്ലൂർ സെൻ്റ് സ്റ്റീഫൻസ് മാർത്തോമ്മാ ഇടവകാംഗം അജിത് ഐസക്കിന് സമ്മാനിച്ചു.സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുകയും പ്രശസ്ത സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള മാർത്തോമ്മാ സഭകൾക്ക് അംഗീകാരം നൽകുകയും മാർത്തോമ്മാ മാനവ സേവ അവാർഡ് നൽകുകയും ചെയ്യുന്നു. വ്യവസായ സംരംഭങ്ങളിലൂടെ സാമൂഹിക സേവന മേഖലയിലെ മികച്ച പ്രവർത്തനത്തിനാണ് അവാർഡ് നൽകിയത്. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്.

സഭയുടെ 2024 ലെ മാർത്തോമ്മാ കർഷക അവാർഡ് മാരാമൺ മാർത്തോമ്മാ ഇടവകാംഗം കളത്രയിൽ ഷയ്ജി ജേക്കബ് തോമസിനും (ഇരുപത്തി അയ്യായിരം രൂപയും ഫലകവും)സഭയുടെ പ്രഥമ മാർത്തോമ്മാ സ്‌പോർട്‌സ് / ഗെയിംസ് അവാർഡ് റായ്‌പ്പൂർ മാർത്തോമ്മാ ഇടവകാംഗം കോമൺവെൽത്ത് ഫെൻസിംഗ് ചാംപ്യൻഷിപ്പിലെ വെള്ളി ബാനർഷിപ്പ് നൽകി. (ഇരുപത്തി അയ്യായിരം രൂപയും ഫലകവും)

മികച്ച ഗ്രന്ഥരചനയ്ക്കു വൈദികർക്കുള്ള മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മാളിയേക്കൽ റവ. എം. സി. ജോർജ് മെമ്മോറിയൽ എൻഡോവ്മെൻ്റ് പൈറസ് റവ. ഡോ. എബ്രഹാം ഫിലിപ്പിനും (പുസ്തകം: 'ജീസസ് ട്രഡീഷൻ ഇൻ ദ ജോഹനൈനൻ റൈറ്റിംഗ്സ്') റവ. മാത്യു തോമസ് വട്ടക്കോട്ടാൽ മെമ്മോറിയൽ എൻഡോവ്‌മെൻ്റ് പൈറസ് റവ. ജോസഫ് വർഗീസിനും (പുസ്തകം: സ്നേഹധാര എന്ന കവിതാ സമാഹാരം) റവ. ആൻസൻ തോമസിനും (പുസ്തകം: ജീവിതവും ഇടർമ്മകളും) നൽകി.

പരിസ്ഥിതി അവബോധം സഭയുടെ പ്രേഷിതവൃത്തിയുടെ ഭാഗമായി പരിഗണിക്കുന്നതിനും സഭകളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനും വേണ്ടി സഭ ഏർപ്പെടുത്തിയിരിക്കുന്ന മാർത്തോമ്മാ ഹരിത അവാർഡ് പന്തളം മാർത്തോമ്മാ ഇടവകയ്ക്കും (ഇടവക വിഭാഗം) ചരൽക്കുന്ന് ക്രിസ്ത്യൻ എഡ്യുക്കേഷൻ സെൻ്ററിനും (സ്ഥാപന വിഭാഗം) (പതിനായിരം രൂപയും ഫലകവും) നൽകി.

സഭയുടെ 2024 ലെ മാർത്തോമ്മാ സെമിത്തേരി സംരക്ഷണ അവാർഡ് ഒന്നാം സ്ഥാനം കുറത്തികാട് ജറുസലേം മാർത്തോമ്മാ ഇടവകയ്ക്കും (പതിനയ്യായിരം രൂപയും ഫലകവും) രണ്ടാം സ്ഥാനം പനവേലി ബഥേൽ മാർത്തോമ്മാ ഇടവകയ്ക്കും (പതിനായിരം രൂപയും ഫലകവും) നൽകി.

പോസ്റ്റ് ഡോക്ടർ ഫെലോഷിപ്പ് നേടിയ ഡോ. ലിജി സാമുവൽ ഡോ. റോണി രാജൻ പോൾ എന്നിവർക്കും ഡോക്ടറേറ്റ് നേടിയ 14 അദ്ധ്യാപകർക്കും നേടിയ 7 വിദ്യാർത്ഥികൾക്കും എസ്. എസ്. എൽ സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകളും നൽകി.

തിരുവല്ല സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്ന സമ്മേളനത്തിൽ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അവാർഡുകൾ വിതരണം ചെയ്തു. സഭാ സെക്രട്ടറി റവ. എബി ടി.മാമ്മൻ, റവ. ജോസ് വർഗീസ് പ്രശസ്തി പത്രം അവതരിപ്പിച്ചു. അവാർഡ് ജോതാവ് അജിത് എസെക് പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !