തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറുമായുള്ള കൂടിക്കാഴ്ച തള്ളാതെ ആർഎസ്എസ് നേതാവ് എ ജയകുമാർ.
കേരളത്തിൽ ആദ്യമായിട്ടല്ല ഒരു എഡിജിപി ആർഎസ്എസ് അധികാരിയെ കാണാൻ വരുന്നതെന്ന് ജയകുമാർ പറഞ്ഞു. പ്രമുഖരുമായി ആർഎസ്എസ് നേതാക്കളുടെ സന്ദർശനം പതിവുരീതിയാണ്. അത് എന്തിനാണെന്ന് വഴിയേ ബോധ്യമാകുമെന്നും ജയകുമാർ ഫേസ്ബുക്കിൽ കുറിച്ചു. താൻ എൻജിനീയറിംഗ് വിദ്യാഭ്യാസം കഴിഞ്ഞ് ആർഎസ്എസ് പ്രവർത്തനം തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടെന്ന് ജയകുമാർ പറഞ്ഞു. പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരുമായുള്ള ആർഎസ്എസ് നേതാക്കളുടെ കൂടിക്കാഴ്ച്ച തുടങ്ങിയ കാലം തൊട്ട് ഉള്ളതാണ്.
ഇതിനിടയിൽ വന്ന് പോയതും കണ്ടവരുടെ ലിസ്റ്റ് എടുത്താൽ സാധാരണക്കാർ മുതൽ പ്രസിഡൻറ്മാരും പ്രധാനമന്ത്രിമാരും വരെയുണ്ടാകുമെന്ന് ജയകുമാർ പറഞ്ഞു.കേരളത്തിൽ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയവരിൽ ചീഫ് സെക്രട്ടറിമാരും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഉണ്ടാകുമെന്ന് ജയകുമാർ പറഞ്ഞു. ഇതിൽ നിരവധി പേര് ആർഎസ്എസ് കാര്യാലയങ്ങൾ സന്ദർശിച്ചിട്ടുള്ളവരാണ്. ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുമായുള്ള സന്ദർശനം തുടരുമെന്നും ജയകുമാർ പറഞ്ഞു.
ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി അജിത് കുമാറുമായുള്ള കൂടിക്കാഴ്ച വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ദൂതനായ എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വിമർശനം. എ ജയകുമാറിന് പുറമേ ആർഎസ്എസ് ജനറൽ സെക്രട്ടറി ഹൊസബലെ ദത്താത്രേയയുമായായിരുന്നു എഡിജിപിയുടെ കൂടിക്കാഴ്ച. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജയകുമാറിൻ്റെ മൊഴിയെടുക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഈ വിഷയത്തിലാണ് ജയകുമാറിൻ്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.