അയോധ്യ: തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമ ക്ഷേത്രത്തിലെ പ്രസാദത്തിൻ്റെ സാമ്പിളുകൾ പരിശോധിച്ചു.
ഝാൻസിയിലുള്ള സർക്കാർ ലബോറട്ടറിയിലാണ് പരിശോധന. റാം മന്ദിരത്തിൽ പ്രസാദമായി നൽകിയ ഏലവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തണമെന്ന് ഒരു ഭക്തൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിൻ്റെ സംയോജിത പരാതി പരിഹാര സംവിധാനത്തിലാണ് പരാതി ലഭിച്ചത്. സാഹചര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പ്രസാദം തയ്യാറാക്കിയ ഹൈദർഗഞ്ച് എന്ന സ്ഥലത്ത് നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ സാമ്പിളുകൾ ശേഖരിച്ചു.
ജാൻസിയിലെ സർക്കാർ ലാബിലേക്ക് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി അസിസ്റ്റൻ്റ് കമ്മീഷണർ (ഫുഡ്) മണിക് ചന്ദ്ര സ്ഥിരീകരിച്ചു. പ്രതിദിനം 80,000 പാക്കറ്റോളം പ്രസാദമാണ് ക്ഷേത്രം വിതരണം ചെയ്യുന്നത്. നേരത്തെ, ക്ഷേത്രങ്ങളിലെ പ്രസാദ നിർമ്മാണം പുറത്ത് കരാർ കൊടുക്കുന്നത് പൂർണമായി നിരോധിക്കണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞിരുന്നു.
പൂജാരിമാരുടെ മേൽ നോട്ടത്തിൽ മാത്രമേ പ്രസാദം നിർമ്മിക്കാൻ പാടുള്ളൂ. അങ്ങനെ നിർമ്മിക്കുന്ന പ്രസാദം മാത്രമേ ഭഗവാൻ സമർപ്പിക്കാൻ പാടുള്ളൂവെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐയോട് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.