പത്തനംതിട്ട: കൂടൽ ഇഞ്ചപ്പാറയിൽ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ച് കയറി കാർ യാത്രികരായ അമ്മയും മകനും മരിച്ചു.
മാർത്താണ്ഡം സ്വദേശികളായ വാസന്തി, ബിപിൻആൻ മരിച്ചത്. വാസന്തിയുടെ ഭർത്താവ് സുരേഷ്, കാർ ഡ്രൈവർ സിബിൻ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം സംഭവിച്ചത്. റോഡിൻ്റെ വലത് വശത്തേക്ക് നിയന്ത്രണം വിട്ട് പോയ കാർ ക്രാഷ് ബാരിയറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ക്രാഷ് ബാരിയർ ഒടിഞ്ഞ് ഒരു ഭാഗം കാറിനുള്ളിലേക്ക് തുളഞ്ഞ്.കാർ ഓടിച്ച ബിപിൻ,അമ്മ വാസന്തി എന്നിവർ ദർശനം നടത്തി മരിച്ചു. ഗുരുതര പരിക്കേറ്റ വാസന്തിയുടെ ഭർത്താവ് സുരേഷ്, കാർ ഡ്രൈവർ സിബിൻ എന്നിവരെ കോന്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ സിബിനായിരുന്നുവെങ്കിലും അപകട സമയം കാർ ഓടിച്ചിരുന്നത് ബിപിനായിരുന്നു.
ഘടിപ്പിച്ചതിലെ അപാകതയാണ് ക്രാഷ് ബാരിയർ ഒടിഞ്ഞ് വാഹനത്തിനുള്ളിൽ തുളച്ച് കയറാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. മകൻ സുമിത്തിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ കൊണ്ടുപോയ ശേഷം മാർത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു സുരേഷും കുടുംബവും. മകൻ സുമിത് മാലദ്വീപിലാണ് ജോലി ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.