തിരുവനന്തപുരം: സർക്കാർ മെഡിക്കൽ വിഭാഗത്തിൽ ഹൃദ്രോഗം നടത്തിയ ആറ് അപൂർവ ഹൃദയ ശസ്ത്രക്രിയകൾ വിജയം.
ജന്മനാ ഹൃദയത്തിലുണ്ടാകുന്ന സുഷിരങ്ങളായ വലിയ ഏട്രിയൽ സെപ്റ്റൽ ഡിഫക്‌സിനും, മുതിർന്നവർക്കുള്ള വെൻട്രികുലാർ ഡിഫക്റ്റിനും ഹൃദയത്തിൻ്റെ അറകളിൽ ഉണ്ടാകുന്ന ഗുരുതരമായ എട്രിയൽ സെപ്റ്റൽ അറ്ററിസത്തിനും മുതിർന്നവർക്കും വാൽവുലർക് ഓപ്പറേഷൻ വഴി ശസ്ത്രക്രിയാനന്തര ചികിത്സ നടത്തുന്നു. അപൂർവ ഹൃദയ ശസ്ത്രക്രിയകൾ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇതാദ്യമായാണ് ഈ ഹൃദയ ശസ്ത്രക്രിയകൾ നടത്തുന്നത്. 28 വയസ് മുതൽ 57 വയസ് വരെയുള്ള ആറ് പേർക്കാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നടത്തിയത്. അതി സങ്കീർണ്ണത നിറഞ്ഞ ഈ ശസ്ത്രക്രിയകൾക്ക് നാല് മുതൽ അഞ്ച് ലക്ഷം രൂപ സ്വകാര്യ ആശുപത്രികളിൽ ചെലവ് വരുന്നത്.
എന്നാൽ വിവിധ സർക്കാർ പദ്ധതികളിലൂടെ പൂർണമായും സൗജന്യ മെഡിക്കൽ കോളേജിൽ ഇത് നിർവഹിച്ചു. മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ കെ ശിവപ്രസാദ്, പ്രൊഫസർമാരായ ഡോ മാത്യു ഐപ്പ്, ഡോ സിബു മാത്യു, ഡോ പ്രവീൺ വേലപ്പൻ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ ശോഭ, ഡോ അരുൺ, ഡോ മിൻ്റു,
ശ്രീചിത്രയിലെ കാർഡിയോളജി വിഭാഗം പ്രൊഫസർമാരായ ഡോ കൃഷ്ണമൂർത്തി, ഡോ ബിജുലാൽ, ഡോക്ടർ ദീപ, ഡോ അരുൺ ഗോപാലകൃഷ്ണൻ എന്നിവർ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി. നഴ്‌സിംഗ് ഓഫീസർമാരായ സൂസൻ, ദിവ്യ, വിജി, കവിതാ കുമാരി, പ്രിയ രവീന്ദ്രൻ, ആനന്ദ് എന്നിവരോടൊപ്പം കാർഡിയോ വാസ്‌ക്യുലാർ ടെക്‌നോളജിസ്റ്റുകളായ പ്രജീഷ്, കിഷോർ, അസിം, അമൽ, നേഹ, കൃഷ്ണപ്രിയ തുടങ്ങിയവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.