കൊച്ചി: ആലപ്പുഴ പെരുമ്പളത്തെ അർബുദ ബാധിത കുടുംബത്തെ ജപ്തി ഭീഷണിയിൽനിന്ന് രക്ഷിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
കേരള ബാങ്കിൻറെ ജപ്തി നടപടികൾ നേരിട്ടുള്ള കുടുംബത്തിന്, വീടിൻ്റെ ആധാരം സുരേഷ് ഗോപി പണം നൽകി തിരിച്ചെടുത്തു. കുടുംബത്തിലെ ഒരു കുട്ടിയുടെ മറ്റൊരു കുട്ടിയുടെ പഠനത്തിനും വഴിയൊരുങ്ങി. മത്സ്യത്തൊഴിലാളിയായ രാജപ്പൻ്റെ ഭാര്യ മിനിയും മകളുടെ മകളും എട്ടു വയസ്സുകാരി ആരഭിയും അർബുദ ബാധിതരാണ്. ആരഭിക്ക് സംസാരിക്കാനാവില്ല. ആരഭിയുടെ അമ്മ രശ്മി മുൻപ് അർബുദം ബാധിച്ച് മരിച്ചിരുന്നു.
1,70,000 രൂപ തൻ്റെ ട്രസ്റ്റിൽനിന്നും കൊടുത്ത് ഗോപി, പൂച്ചാക്കൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന ഈ കുടുംബത്തിൻ്റെ ബാങ്ക് വായ്പ കടം തീർക്കുകയും ആധാരം ലഭിച്ച സുരേഷ് കുടുംബത്തിനു തിരികെ നൽകുകയായിരുന്നു. ആരഭിയുടെയും മിനിയുടെയും ദൈനംദിന ചെലവിനും പണം കണ്ടെത്താൻ വലയുകയായിരുന്നു രാജപ്പൻ. പ്രതിസന്ധികളുടെ ആഴംകൂട്ടി കേരള ബാങ്കിൻ്റെ ജപ്തി ഭീഷണിയും വന്നു. കിടപ്പാടം നഷ്‌ടപ്പെടുന്ന അവസ്ഥ ആയപ്പോഴാണു സുരേഷ് ഗോപി പണം നൽകി വീടിൻ്റെ ആധാരം തിരികെ നൽകിയത്.
ആരഭിയുടെ അസുഖത്തെ കുറിച്ച് മനസ്സിലാക്കിയ സുരേഷ് ഗോപി, തുടർചികിത്സയ്ക്ക് സൗകര്യം ഏർപ്പെടുത്താമെന്നും കുടുംബത്തെ അറിയിച്ചു. ഇതിന് പുറമെ ആരഭിയുടെ സഹോദരി ആറാം ക്ലാസുകാരി ആരാധ്യയ്ക്ക് സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് തണലായി ലോക്കോ പൈലറ്റുമാരുടെ സംഘടനയായ സംഘബന്ധു സമർപ്പൺ രംഗത്തെത്തി. ആരാധ്യയുടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് സംഘടന അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.