അർബുദ ബാധിത കുടുംബത്തെ ജപ്തി ഭീക്ഷണിയിൽ നിന്നും കര കയറ്റി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

അർബുദ ബാധിത കുടുംബത്തെ ജപ്തി ഭീക്ഷണിയിൽ നിന്നും കര കയറ്റി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കൊച്ചി: ആലപ്പുഴ പെരുമ്പളത്തെ അർബുദ ബാധിത കുടുംബത്തെ ജപ്തി ഭീഷണിയിൽനിന്ന് രക്ഷിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കേരള ബാങ്കിൻറെ ജപ്തി നടപടികൾ നേരിട്ടുള്ള കുടുംബത്തിന്, വീടിൻ്റെ ആധാരം സുരേഷ് ഗോപി പണം നൽകി തിരിച്ചെടുത്തു. കുടുംബത്തിലെ ഒരു കുട്ടിയുടെ മറ്റൊരു കുട്ടിയുടെ പഠനത്തിനും വഴിയൊരുങ്ങി. മത്സ്യത്തൊഴിലാളിയായ രാജപ്പൻ്റെ ഭാര്യ മിനിയും മകളുടെ മകളും എട്ടു വയസ്സുകാരി ആരഭിയും അർബുദ ബാധിതരാണ്. ആരഭിക്ക് സംസാരിക്കാനാവില്ല. ആരഭിയുടെ അമ്മ രശ്മി മുൻപ് അർബുദം ബാധിച്ച് മരിച്ചിരുന്നു. 

1,70,000 രൂപ തൻ്റെ ട്രസ്റ്റിൽനിന്നും കൊടുത്ത് ഗോപി, പൂച്ചാക്കൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന ഈ കുടുംബത്തിൻ്റെ ബാങ്ക് വായ്പ കടം തീർക്കുകയും ആധാരം ലഭിച്ച സുരേഷ് കുടുംബത്തിനു തിരികെ നൽകുകയായിരുന്നു. ആരഭിയുടെയും മിനിയുടെയും ദൈനംദിന ചെലവിനും പണം കണ്ടെത്താൻ വലയുകയായിരുന്നു രാജപ്പൻ. പ്രതിസന്ധികളുടെ ആഴംകൂട്ടി കേരള ബാങ്കിൻ്റെ ജപ്തി ഭീഷണിയും വന്നു. കിടപ്പാടം നഷ്‌ടപ്പെടുന്ന അവസ്ഥ ആയപ്പോഴാണു സുരേഷ് ഗോപി പണം നൽകി വീടിൻ്റെ ആധാരം തിരികെ നൽകിയത്. 

ആരഭിയുടെ അസുഖത്തെ കുറിച്ച് മനസ്സിലാക്കിയ സുരേഷ് ഗോപി, തുടർചികിത്സയ്ക്ക് സൗകര്യം ഏർപ്പെടുത്താമെന്നും കുടുംബത്തെ അറിയിച്ചു. ഇതിന് പുറമെ ആരഭിയുടെ സഹോദരി ആറാം ക്ലാസുകാരി ആരാധ്യയ്ക്ക് സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് തണലായി ലോക്കോ പൈലറ്റുമാരുടെ സംഘടനയായ സംഘബന്ധു സമർപ്പൺ രംഗത്തെത്തി. ആരാധ്യയുടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് സംഘടന അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network