ഓണത്തിരക്കിന് 2 സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിന് അനുവദിച്ച് റെയിൽവേ

തിരുവന്തപുരം: ഓണക്കാല തിരക്ക്, കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു.

കൊച്ചുവേളി- ഹുബ്ബള്ളി, സെക്കന്തരാബാദ്- കൊല്ലം റൂട്ടിലാണ് സ്പെഷ്യൽ സർവീസ്. തിരുവോണ ദിവസത്തിന് മുൻപ് കേരളത്തെത്തുന്ന തരത്തിലാണ് ട്രെയിൻ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചു. ഓരോ റൂട്ടിലും ഒറ്റ സർവീസാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 13-നാണ് സെക്കന്തറാബാദിൽ നിന്ന് കോട്ടയം വഴി കൊല്ലത്തിനുള്ള സർവീസ് വൈകീട്ട് 5.30-ന് പുറപ്പെടുന്ന ട്രെയിൻ 14-ന് രാത്രി 11.20-ന് കൊല്ലത്തെത്തും. 15ന് പുലർച്ചെ 2.20ന് കൊല്ലത്ത് നിന്ന് മടങ്ങുന്ന ട്രെയിൻ 16ന് രാവിലെ 10.30ന് സെക്കന്തറാബാദിലെത്തും.

ഹുബ്ബള്ളി– കൊച്ചുവേളി റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സെപ്റ്റംബർ 13ന് രാവിലെ 6.55ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന വണ്ടി തൊട്ടടുത്ത ദിവസം രാവിലെ 6.45ന് കൊച്ചുവേളി എത്തും. കേരളത്തിൽ പാലക്കാട് ജംഗ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ. മാവേലിക്കര, കായംകുളം ജംഗ്ഷൻ. ഗാസ്താംകോട്ട, വർദ്ധിപ്പിക്കാൻ സ്റ്റോപ്പുകൾ.

രണ്ട് എസി 3 ടയർ കൊച്ചും 10 സ്ലീപ്പർ കൊച്ചും 2 ജനറൽ കൊച്ചും അടങ്ങുന്നതാണ് ട്രെയിൻ. ഹൈദരാബാദിലെ കച്ചേഗുഡയിൽ നിന്നുള്ള സ്പെഷൽ ട്രെയിനും കൊല്ലത്തേക്കാണ്. സെപ്റ്റംബർ 14 ന് നാല് മണിക്ക് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാത്രി 11.20 ന് കൊല്ലത്ത് എത്തും.16 ന് പുലർച്ചെ 2.30 ന് കൊല്ലത്ത് നിന്ന് യാത്ര ആരംഭിക്കുന്ന വണ്ടി തൊട്ടുത്തത്ത ദിവസം രാവിലെ 10.30 ന് കച്ചേഗുഡയിലെത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !