തിരുവനന്തപുരം: വലിയതുറയിൽ കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു.
ശംഖുംമുഖം ആഭ്യന്തര ടെർമിനലിനു സമീപം കൊച്ചുതോപ്പ് ജൂസാ റോഡിൽ സാജുവിൻ്റെയും ദിവ്യയുടെയും മകനായ എനോഷ് (13) ആണ് മരിച്ചത്. ബുധനാഴ്ച ആറേകാലോടെയാണ് അപകടം. ജൂസാറോഡ് ഭാഗത്ത് കടലേറ്റം തടയുന്നതിന് വലിയ കടൽഭിത്തി നിർമിച്ചിട്ടുണ്ട്. ഇതിനടുത്ത് പ്രദേശവാസികളായ കുട്ടികൾ ഫുട്ബോൾ കളിക്കുന്നത് പതിവാണ്. ബുധനാഴ്ച വൈകുന്നേരം എനോഷും കുട്ടുകാരും ജൂസ റോഡ് ഭാഗത്തെ കടൽത്തീരത്ത് ഫുട്ബോൾ കളിക്കാൻ എത്തിയിരുന്നു.
തുടർന്ന് ആറോടെ ഇവർ സംഘമായി കടലിൽ കുളിക്കുകയായിരുന്നു, ഇതിനിടയിൽ ഇനോഷ് കരയിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ വലിയ തിരയിൽപെടുകയായിരുന്നു. മുങ്ങിത്താഴ്ന്നുവെങ്കിലും എനോഷ് രക്ഷയ്ക്കായി കൈയുയർത്തിയത് സമീപത്ത് കളിച്ചുകൊണ്ടിരുന്നു കൊച്ചുതോപ്പ് സ്വദേശികളായ ഫിജി, അജയ് എന്നിവർ കണ്ടു. തുടർന്ന് ഫിജി കുട്ടിയെ വലിച്ച് കരയിലേക്ക് കയറ്റി.
ശേഷം ശംഖുംമുഖത്തെ സ്വകാര്യ നഴ്‌സിംഗ് ഹോമിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് വലിയതുറ എസ്.ഐ. ഇൻസമാം ഉൾപ്പെട്ട പോലീസ് എത്തി. തുടർന്ന് നടപടികൾക്കുശേഷം കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വലിയതുറ പോലീസ് കേസെടുത്തു. വഞ്ചിയൂർ സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത് ഇനോഷ്. സഹോരിമാർ: ഇവാഞ്ചൽ,നയോമി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.