എടക്കര: തൂങ്ങിമരിച്ച ആദിവാസി യുവാവിൻ്റെ മൃതദേഹം പട്ടികവർഗ വികസന വകുപ്പിൻ്റെ അലംഭാവം കാരണം റോഡരികിൽ കിടന്നത് രണ്ട് മണിക്കൂർ.
പോസ്റ്റ്മോർട്ടത്തിന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്നാണ് മൃതദേഹം റോഡ് നോട്ട് ചേർത്ത റബർതോട്ടത്തിൽ കിടത്തി വന്നത്. ചാത്തംമുണ്ട സുൽത്താൻപടി കോളനിയിലെ സുന്ദരനെ ശനിയാഴ്‌ച രാവിലെ ആറു മണിയോടടുത്താണ് വീടിനോട് ചേർന്ന് റബർമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. വിവരമറിഞ്ഞ ഉടൻ നാട്ടുകാരും വാർഡ് അംഗമായ ബൈജു നല്ലതണ്ണിയും പോത്തുകല്ല് പോലീസിൽ വിവരമറിയിച്ചു.
പൊലീസെത്തി മരണത്തിൽനിന്ന് മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. ഇതിൻ്റെ വാർഡംഗം ബൈജു നല്ലതണ്ണി നിലമ്പൂർ ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫറെ വിളിച്ചു ആംബുലൻസ് ആവശ്യപെട്ടു. എന്നൽ, ഫണ്ടില്ലേന്ന് പറഞ്ഞു. ആദിവാസി വിഷയവുമായി ബന്ധപ്പെട്ട് സ്ഥിരമായി ഓടുന്ന ആംബുലൻസ് ഡ്രൈവറിൻ്റെ മൊബൈൽ നമ്പർ എടുത്ത് പഞ്ചായത്ത് ട്രൈബൽ എക്‌സ്‌റ്റേഷൻ ഓഫീസർ ഡ്രൈവറെ വിളിച്ചെങ്കിലും ആംബുലൻസ് ഓടിയ വകയിൽ പട്ടികവർഗ വികസന വകുപ്പിൽ നിന്ന് പണം ലഭിക്കാൻ കഴിയില്ലെന്ന് പറഞ്ഞു.
തുടർന്ന് 108 ആംബുലൻസുമായി ബന്ധപെട്ടു. എന്നാൽ മൃതദേഹം കൊണ്ടുപോകാൻ 108 ആംബുലൻസ് കൊണ്ടു വരാൻ പറ്റിയില്ലേന്ന് ഡ്രൈവർ പറഞ്ഞു. തുടർന്ന് പോലീസ് പോത്തുകല്ലിലെ സാന്ത്വനം ആംബുലൻസ് വിളിച്ചു വരുത്തിയാണ് മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. റോഡരികിൽ കിടത്തിയ മൃതദേഹത്തിനരികെ ഇരുന്നു സുന്ദരൻ്റെ ഭാര്യ ബിന്ദുവും മൂന്നു മക്കളും നിലവിളിക്കുന്ന കാഴ്ച കരളലിയിക്കുന്നതായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.