ചെന്നൈ:മക്കളായ ഉയിരിനും ഉലകിനും പിറന്നാൾ ആശംസയുമായി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും.
സോഷ്യൽമീഡിയയിലൂടെയാണ് ഇരുവരും മക്കൾക്ക് പിറന്നാൾ ആശംസകൾ നേരുന്നത്.ഇരട്ടക്കുട്ടികൾക്ക് ഉയിർ ഉലഗ് എന്ന് പേരിട്ടപ്പോൾ അവർ തൻ്റെ ജീവിതവും ലോകവും ആയി മാറണമെന്ന് ആഗ്രഹിച്ചെന്നും അവർ അങ്ങനെ തന്നെയാണ് പെരുമാറുന്നതെന്നും വിഘ്നേഷ് ശിവൻ കുറിച്ചു. തൻ്റെ ജീവിതത്തിൽ മക്കളോടുള്ള കുഞ്ഞു നിമിഷങ്ങളിൽ മാത്രമാണ് യഥാർത്ഥത്തിൽ ജീവിച്ചതുപോലെ തോന്നുന്നത് നയൻതാര കുറിച്ചു.
“എൻ്റെ അഴകൻമാർക്ക് ജന്മദിനാശംസകൾ. നിങ്ങളോടൊപ്പം ചിലവഴിക്കുന്ന ഓരോ സെക്കൻഡും എനിക്ക് തോന്നുന്നത് ഞാൻ ആ കുഞ്ഞു നിമിഷം മാത്രമാണ് ജീവിതകാലം മുഴുവൻ ജീവിച്ചത് എന്നാണ്. എൻ്റെ പ്രണയവും ജീവിതവും മാസ്മരികതയും ശക്തിയും എല്ലാം നിങ്ങളാണ്. ഈ മായാലോകം എനിക്ക് നൽകിയതിന് നന്ദി. എൻ്റെ പ്രിയപ്പെട്ട ഉയിരും ഉലഗും അറിയാൻ, ഞാൻ നിങ്ങളെ രണ്ടുപേരെയും എൻ്റെ ഹൃദയം കൊണ്ടും ആത്മാവുകൊണ്ടും സ്നേഹിക്കുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ നന്മകളും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അമ്മയും അപ്പയും നിങ്ങളെ അതിരുകളില്ലാതെ സ്നേഹിക്കുന്നു. നയൻ താര കുറിച്ചു.
“ഞാൻ നിങ്ങൾക്ക് ഉയിർ ഉലഗ് എന്ന് പേരിട്ടപ്പോൾ നിങ്ങൾ രണ്ടുപേരും എൻ്റെ ജീവനും ലോകവും ആവണമെന്ന് ഞാൻ ആഗ്രഹിച്ചു. ശരിക്കും അങ്ങനെ തന്നെയാണ് നിങ്ങൾ എനിക്ക് തോന്നിപ്പിച്ചതും. എൻ്റെ കുഞ്ഞുമക്കൾക്ക് രണ്ടുവയസ്സ് തികയുന്ന ഈ സന്ദർഭത്തിൽ നിങ്ങളോടുള്ള അതിരറ്റ സ്നേഹം ഞാൻ പങ്കുവയ്ക്കുകയാണ്. അമ്മയും അപ്പയും നമ്മുടെ മുഴുവൻ കുടുംബവും ജീവിതത്തിൽ മറ്റൊരിടത്തും ഇത്രയും സന്തോഷിച്ചിട്ടില്ല.
നിങ്ങൾ ഞങ്ങൾക്ക് നൽകിയ സന്തോഷവും സ്നേഹവും കാണുമ്പോൾ ദൈവത്തിന് ഞങ്ങളോട് വളരെയധികം സ്നേഹമുണ്ടെന്നും അദ്ദേഹം കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. നിങ്ങളെ വളരെയധികം അനുഗ്രഹിച്ചവരാണെന്ന് ഞാൻ മനസിലാക്കുന്നു. ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളോടും ഒപ്പം ഈ പ്രപഞ്ചത്തിലെ എല്ലാ സ്നേഹത്തോടും കൂടി എൻ്റെ ഉയിരിനും ഉലഗിനും ജന്മദിനാശംസ നേരുന്നു. നിങ്ങളെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു." വിഘ്‌നേഷ് കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.