കൊൽക്കത്തയിൽ മാലിന്യത്തിൽ കിടന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ശുചീകരണ തൊഴിലാളിക്ക് പരിക്ക്

കൊൽക്കത്തയിൽ മാലിന്യത്തിൽ കിടന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ശുചീകരണ തൊഴിലാളിക്ക് പരിക്ക്

കൊൽക്കത്ത: സെൻട്രൽ കൊൽക്കത്തയിൽ ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു തൊഴിലാളിക്ക് പരുക്ക്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കൂറാണ് സംഭവം. ബാപി ദാസ് (58) എന്നയാൾക്കാണ് പരിക്കേറ്റത്. അപകടത്തിൽ ബാപി ദാസിൻ്റെ കൈവിരലുകൾ പൊട്ടി. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്നു തൽത്തല പൊലീസ് പരിശോധന നടത്തി.ബ്ലോച്ച്മാൻ സ്ട്രീറ്റിൻ്റെ പ്രവേശന കവാടത്തിൽനിന്ന് സംശയാസ്പദമായ ഒരു ചാക്ക് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. 

പ്രദേശം സീൽ ചെയ്തതായും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘവും മേഖലയിൽ പരിശോധന നടത്തി. പ്രദേശത്തുനിന്ന് സ്ഥിരമായി മാലിന്യങ്ങൾ നീക്കാറുണ്ടെന്നും എസ്എൻ ബാനർജി റോഡിലെ നടപ്പാതയിൽ ഉറങ്ങുന്നുണ്ടെന്നും ബാപി ദാസ് അറിയിച്ചു. ചികിത്സ തുടരുന്നതിനാൽ ഇയാളുടെ മൊഴി പൂർണമായും രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network