തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മോശമാണെന്ന് ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
പിണറായി വിജയനെ തകർക്കാനാണ് ശ്രമം. പിന്നിൽ രാഷ്ട്രീയമായ ലക്ഷ്യങ്ങളുണ്ടെന്ന് പറഞ്ഞ മന്ത്രി രാഷ്ട്രീയമായിത്തന്നെ അതിനെ നേരിടുമെന്നും വ്യക്തമാക്കി. ആർ എവിടെ കൂടിക്കാഴ്ച നടത്തിയാലും തങ്ങൾക്ക് പ്രശ്നമില്ല. കൂടിക്കാഴ്ച എന്തിനെന്ന് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട സ്ഥലങ്ങളിൽ പറയട്ടെയെന്നും മന്ത്രി പറഞ്ഞു. എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവ് റാംമാധവിനെ കണ്ടുവെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നു. തിരുവനന്തപുരം കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. രണ്ട് തവണ കൂടിക്കാഴ്ച എന്നും സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ റിപ്പോർട്ടിലുണ്ട്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും അജിത് കുമാർ സജീവമായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച്ചയാണ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരുടേയും കൂടിക്കാഴ്ച്ച സ്ഥിരീകരിച്ച് സ്പെഷ്യൽ റിപ്പോർട്ട് വന്നതോടെ കൂടിക്കാഴ്ച സമ്മതിച്ച് എം ആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നൽകി. സ്വകാര്യ സന്ദർശനം ആയിരുന്നു എന്നും പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് അജിത് കുമാർ വിശദീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.