പാരിസ്: പാരിസിൽ നടന്ന 2024 പാരാലിമ്പിക്സിൽ ഇന്ത്യ ഒരു പാരാലിമ്പിക്സ് എഡിഷനിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയ റെക്കോർഡാണ് ഇത്തവണ കുറിച്ചത്.
മെഡൽ വേട്ടയിൽ മാത്രമല്ല, സ്വർണം നേടുന്നതിലും പാരിസിൽ ഇന്ത്യൻ പാരാ താരങ്ങൾ ഇത്തവണ ചരിത്രം കുറിച്ചു. ഏഴ് സ്വർണമാണ് ഇന്ത്യൻ താരങ്ങൾ ഇത്തവണ പാരിസിൽ നേടിയത്. മാസങ്ങൾക്ക് മുമ്പ് പാരിസിൽ നടന്ന ഒളിമ്പിക്സിൽ 71-ാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യയ്ക്ക് ഫിനിഷ് ചെയ്യാൻ പറ്റിയിരുന്നത്. ഇതിൻ്റെ ക്ഷീണം കൂടിയാണ് രാജ്യത്തിൻ്റെ പാരാ കായിക താരങ്ങൾ മാറ്റിയത്. 2024 പാരാലിമ്പിക്‌സ് സെപ്റ്റംബർ എട്ടിന് കൊടിയിറങ്ങുമ്പോൾ തലയുയർത്തിയാണ് ഇന്ത്യൻ താരങ്ങൾ ദേശീയ പതാകയ്ക്കു കീഴിൽ അണിനിരക്കുക.
ഇന്ത്യൻ സമയം രാത്രി 11. 30 ന് 2024 പാരീസ് പാരാലിമ്പിക്‌സിൻ്റെ സമാപന ചടങ്ങുകൾ. 2020 ടോക്കിയോ പാരാലിമ്പിക്‌സിൽ അഞ്ചു സ്വർണം, എട്ട് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 19 മെഡൽ നേടിയത് ഒരു എഡിഷനിൽ ഇതുവരെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ടോക്കിയോയിലെ മെഡൽ വേട്ടയേക്കാൾ മികച്ചതായിരുന്നു ഇന്ത്യയുടെ പാരിസ് പ്രകടനം. പുരുഷ – വനിതാ വിഭാഗങ്ങളിലായി 84 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പാരീസ് പാരാലിമ്പിക്‌സിൽ പങ്കെടുത്തത്.
വനിതാ ഷൂട്ടിങ്ങിൽ അവനി ലേഖ്‌റ, ബാഡ്മിൻ്റൺ പുരുഷ സിംഗിൾസ് എസ് എൽ നിതീഷ് കുമാർ, പുരുഷ ജാവലിൻ ട്രോ എഫ് 64 ൽ സുമിത് അൻഡിൽ, ക്ലബ് ട്രോ എഫ് സിംഗ് 51ൽ ധരംബീർ നൈൻ, പുരുഷ ഹൈജംപ് ടി സിങ് 64 ൽ പ്രവീൺ ദീപ് കുമാർ, ജാവലിൻ ത്രോ 64 ൽ പ്രവീൺ കുമാർ, ജാവലിൻ ത്രോ പാരിസ് പാരാലിമ്പിക്സിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.