ഡൽഹി: പതിനാറുകാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു.
കിഴക്കൻ ഡൽഹിയിലെ ശക്കർപുരയിലാണ് സംഭവം. പുതിയ ഫോൺ വാങ്ങിയതിന് പാർട്ടി ആവശ്യപ്പെട്ടപ്പോൾ നിഷേധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത മൂന്നുപേരാണ് കൊലയ്ക്ക് പിന്നിൽ. എല്ലാവർക്കും 16 വയസ്സാണ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇവർ.
പോലീസ് പെട്രോളിങ്ങിനിടയിൽ തിങ്കളാഴ്ച രാത്രി 07:15-ന് കേന്ദ്ര സമോസ അതോറിറ്റിക്ക് സമീപം ചോരപ്പാടുകൾ കണ്ടു. തുടർന്ന് പ്രദേശവാസികളോട് അന്വേഷിച്ചപ്പോൾ ഒരു സംഘം കുട്ടികൾ ചേർന്ന് മറ്റൊരു കുട്ടിയെ കുത്തിയതായി പറഞ്ഞു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും നാട്ടുകാർ പോലീസിനോട് പറഞ്ഞു.
ഒരുമണിക്കൂറിന് ശേഷം ആശുപത്രിയിൽ നിന്ന് ശിക്ഷാർപൂർ പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. കൊല്ലപ്പെട്ട കുട്ടിയും സുഹൃത്തും പുതിയ ഫോൺ വാങ്ങി വരുമ്പോഴാണ് സംഭവമുണ്ടായതെന്ന് പോലീസ് പറയുന്നു. വരുന്ന വഴിയിലാണ് മറ്റ് മൂന്നുപേരെ കണ്ടത്. പുതിയ ഫോൺ വാങ്ങിയതിന് പാർട്ടി നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ കുട്ടി ഈ ആവശ്യം നിഷേധിച്ചതോടെ ഇവർ അക്രമിക്കുകയായിരുന്നു.
കുട്ടിയുടെ പുറത്ത് രണ്ടുതവണ കുത്തേറ്റു. ആശുപത്രിയിലെത്തുമ്പോഴേക്ക് കുട്ടി മരിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതികളായ കുട്ടികളെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കഠാര പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.