കൊച്ചി: തനിക്ക് എതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ഗായിക സുചിത്രയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്ത് നടി റിമ കല്ലിങ്കൽ.
നടി ലഹരി പാർട്ടി നടത്തുന്നുണ്ടെന്നും എന്നായിരുന്നു സുചിത്രയുടെ ആരോപണം. ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ പരാതി സമർപ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തതായി റിമ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കിയത്. ഒരുപാട് പേർ ഡബ്ല്യൂസിസിയ്ക്ക് പിന്തുണയുമായി വർഷങ്ങളായി കൂടെ നിൽക്കുന്നു.
ഈ പിന്തുണയും വിശ്വസവുമാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിലെ പരാമർശങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 30 മിനിറ്റ് വരുന്ന അഭിമുഖത്തിൽ 2017ലെ ലൈംഗികാതിക്രമത്തിലെ അതിജീവിതത്തിൻ്റെ പേര് പറയുകയും അവരെ പരിഹസിക്കുകയും ചെയ്യുന്നു.
മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഫഹദ് ഫാസിൽ പോലുള്ള നടൻമാരുടെ കരിയർ തകർക്കാൻ ശ്രമിക്കുന്നു. ഹേമ കമ്മിറ്റി എങ്ങനെയുണ്ടായെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അങ്ങനെയല്ല എന്ന് പറയുമ്പോൾ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും.ഇവരുടെ വെളിപ്പെടുത്തലുകൾ മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്തകളിൽ ഇടം നേടിയില്ല.
എങ്കിലും എൻ്റെ 'അറസ്റ്റി'നെക്കുറിച്ച് അവർ ഒരു വാർത്ത വായിച്ചുവെന്ന് അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധനേടി. ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ഞാൻ വ്യക്തമാക്കട്ടെ. സംഭവത്തിൽ ഞാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ പരാതി സമർപ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. ഞങ്ങളുടെ ലക്ഷ്യത്തിൽ വിശ്വസിക്കുന്നവരോട്, നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങാം. പിന്തുണയ്ക്ക് നന്ദി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.