ബംഗളൂരു: കാമുകിക്ക് അശ്ലീല സന്ദേശമയച്ചെന്നാരോപിച്ചു കന്നഡ സൂപ്പർസ്റ്റാർ ദർശൻ തെഗുദീപയും സഹായികളും യുവാവിനെ കൊലപ്പെടുത്തിയത് ഇഞ്ചിഞ്ചായെന്നുപൊലീസ്.
കൊല്ലപ്പെട്ട രേണുകസ്വാമിയുടെ ശരീരത്തിലാകെ 39 മാരക മുറികളുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. മർദ്ദനം സഹിക്കാതെ കൊലയാളികളുടെ മുന്നിൽ കൈകൂപ്പി കരയുന്ന രേണുകാസ്വാമിയുടെ പ്രതികൾ തന്നെ പകർത്തിയ ചിത്രങ്ങൾ പുറത്തുവന്നു നടൻ ദർശൻ തെഗുദീപ നടി പവിത്ര ഗൗഡയുമായി ബന്ധം വെയ്ക്കുന്നതിനെ ഫാൻസിലെ ഒരു വിഭാഗം എതിർത്തിരുന്നു. ഈ കൂട്ടത്തിൽപെട്ട രേണുകാസ്വാമി പവിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ചാണ് ദർശനത്തിൻ്റെ നിർദ്ദേശപ്രകാരം ഒരു സംഘം ചിത്രദുർഗയിൽ നിന്ന് ബംഗളുരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയത്.
പട്ടണഗരെയിലെ ആളൊഴിഞ്ഞ സ്ഥലത്തെ ക്രൂരമായി മർദ്ദിച്ചു. ശരീരത്തിലാകെ 39 മാരക മുറിവുകളുണ്ടായിരുന്നുവെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. മർദ്ദനമേറ്റ് തലയിൽ ആഴത്തിൽ മുറിവുണ്ടായി. സ്വകാര്യ ഭാഗങ്ങൾ ചതഞ്ഞരഞ്ഞു. ജനനേന്ദ്രിയും മുറിഞ്ഞടർന്ന നിലയിലായിരുന്നു ഇന്നലെ കോടതിയിൽ സമർപ്പിച്ച നാലായിരം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. അടിയേറ്റ് ശരീരത്തിലെ എല്ലുകളെല്ലാം നുറുങ്ങിയിരുന്നു, കൊലക്കുറ്റം ഏറ്റെടുക്കാൻ ദർശൻ പ്രതികൾക്ക് വൻ തുക വാഗ്ദാനം ചെയ്തതും കണ്ടെത്തിയിട്ടുണ്ട്. വിവസ്ത്രനാക്കി മർദ്ദിക്കുന്നതിനിടെ രേണുകാ സ്വാമി കരയുന്നതിൻ്റെയും കൊല്ലപ്പെട്ടതിന് ശേഷമുള്ള വസ്ത്രങ്ങൾ ധരിച്ചതിൻ്റെയും ഫോട്ടോകളാണ് പുറത്തുവന്നത്.
പ്രതികൾ തന്നെ പകർത്തിയതാണ് ഇവ. അതേസമയം അറസ്റ്റിനു ശേഷം പൊലീസ് പിടിച്ചെടുത്ത ദർശൻ്റെയും പവിത്രയുടെയും ഐഫോണുകളിലെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഹൈദരാബാദിലെ ദേശീയ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ ശ്രമങ്ങളാണ് പരാജയപ്പെട്ടത്. ഗുജറാത്തിലെ ഫോറൻസിക് സയൻസ് സർവകലാശാലയിലെ ഫോണുകൾ പരിശോധിക്കാനാണ് നിലവിൽ അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.